കേരളം നാളെ ബൂത്തിലേക്ക്; പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി
text_fieldsവോട്ടിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോസ്ഥ രേഖകൾ പരിശോധിക്കുന്നു. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം (photo: അഷ്കർ ഒരുമനയൂർ)
കൊച്ചി: സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. എല്ലാ ജില്ലകളിലും പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. നിയോജക മണ്ഡലങ്ങളിൽ തയാറാക്കിയ സെന്‍ററുകളിലൂടെയാണ് പോളിങ് സാമഗ്രികളുടെ വിതരണം.
രാവിലെ ഏഴോടെ ജീവനക്കാർ സെന്‍ററുകളിലെത്തിയിരുന്നു. എട്ടോടെ ഉദ്യോഗസ്ഥർ എത്തിയതോടെ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു.
തൃശൂർ ഗവ.എൻജിനീയറിങ്ങ് കോളേജിൽ പോളിങ്ങ് സാമഗ്രികൾ വാങ്ങിയ ഉദ്യോഗസ്ഥർ സാധനങ്ങൾ ഒത്തുനോക്കുന്നു (photo: ജോൺസൺ വി. ചിറയത്ത്)
സെക്ടറൽ ഓഫിസർമാരുടെ മേൽനോട്ടത്തിലാണ് പോളിങ് സാമഗ്രികൾ അതത് കേന്ദ്രങ്ങളിലെത്തിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് േപാളിങ് സാമഗ്രികളുടെ വിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

