Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2021 8:51 AM IST Updated On
date_range 20 Feb 2021 8:51 AM ISTപറഞ്ഞതും ചെയ്തതും- മൂവാറ്റുപുഴ മണ്ഡലം
text_fieldsbookmark_border
മണ്ഡലം വികസനക്കുതിപ്പിൽ
- സ്വപ്ന പദ്ധതിയായ മൂവാറ്റുപുഴ ടൗൺ വികസനത്തിന് അടക്കം തുടക്കം കുറിച്ചു. സ്ഥലമേറ്റെടുക്കാൻ 17.30 കോടി വിതരണം ചെയ്തു. രണ്ടാം ഘട്ട സ്ഥലം ഏറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിൽ.
- ജനറൽ ആശുപത്രി വികസനത്തിന് മാത്രം 20 കോടി അനുവദിച്ചു. 99.60 ലക്ഷം ചെലവിൽ പുതിയ ഒ.പി അനക്സ് ബ്ലോക് നിർമാണം പുരോഗമിക്കുന്നു. ഓങ്കോളജി ബ്ലോക് നിർമാണത്തിന് അഞ്ച് കോടി അനുവദിച്ചു. മോർച്ചറി നവീകരിച്ചു. പായിപ്ര, മാറാടി, വാളകം, കല്ലൂർക്കാട്, ആയവന, ആവോലി, മഞ്ഞള്ളൂര്‍, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, പാലക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി.
- നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക പൊതുമരാമത്ത് റോഡുകളും ഉന്നത നിലവാരത്തിൽ ടാർ ചെയ്തു. 300 കിലോമീറ്റർ റോഡിന് 400 കോടിയുടെ വികസനം. മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിന് 64 കോടിക്ക് കിഫ്ബി അംഗീകാരം.
- കാർഷിക മേഖലയിൽ 5.5 കോടിയുടെ പദ്ധതികൾ നടപ്പാക്കി.
- വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്സ് പ്രോസസിങ് കമ്പനി പ്രവര്‍ത്തനം പൂര്‍ണ സജ്ജമായി. പ്രളയത്തിലും കാറ്റിലും കൃഷി നാശം സംഭവിച്ച കര്‍ഷകർക്ക് നഷ്ടപരിഹാര കുടിശ്ശിക നൽകി.
- 15 കോടി ചെലവിൽ മണ്ഡലത്തിലെ സ്കൂളുകൾ മികവിെൻറ കേന്ദ്രങ്ങളാക്കി.
- മൂവാറ്റുപുഴ പി.പി.എസ്തോസ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന് ഇൻഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിന് തുടക്കമായി. കിഫ്ബിയില്‍ നിന്ന് 32.14 കോടി അനുവദിച്ചു.
- വിവിധ കുടിവെള്ള പദ്ധതികൾക്ക് 46 കോടി അനുവദിച്ചു. പാലക്കുഴ-ആരക്കുഴ കുടിവെള്ള പദ്ധതി പൂര്‍ത്തിയായി.
- മാറാടി 110-കെ.വി.സബ് സ്റ്റേഷന് നിർമാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. പേഴക്കാപ്പിള്ളി സബ്സ്റ്റേഷനില്‍ സോളാര്‍ പാനല്‍ യൂനിറ്റ് സ്ഥാപിച്ചു.
എല്ലാം യു.ഡി.എഫ് കാലത്തെ പദ്ധതികൾ
- യു.ഡി.എഫ് കാലത്ത് കൊണ്ടുവന്ന പദ്ധതികളല്ലാതെ പുതിയ ഒരു വികസന പദ്ധതിയും നടപ്പാക്കിയിട്ടില്ല.
- നഗരവികസന പദ്ധതിക്ക് യു.ഡി.എഫ് സർക്കാറാണ് തുടക്കമിട്ടത്. 17.30 കോടി അനുവദിച്ചു. സർക്കാർ മാറിയതോടെ നഗരവികസനം അനിശ്ചിതത്വത്തിലായി.
- ജനറൽ ആശുപത്രിയിൽ പൊലീസ് സർജൻ ഉൾെപ്പടെ 33 തസ്തിക അനുവദിച്ചത് യു.ഡി.എഫ് സർക്കാർ ആണ്.
- പൈനാപ്പിൾ കർഷകരെ സഹായിക്കാൻ ആരംഭിച്ച പൈനാപ്പിൾ മിഷൻ പ്രവർത്തനരഹിതം. വാഴക്കുളം അഗ്രോ ഫ്രൂട്സ് പ്രോസസിങ് കമ്പനി നാലര വർഷമായി അവഗണനയിലാണ്. ഒരു വർഷമായി ശമ്പളം പോലും കൊടുത്തിട്ടില്ല.
- യു.ഡി.എഫ് കൊണ്ടുവന്ന ഹൈടെക് നഴ്സറിക്കെതിരെ സമരം നടത്തിയവർ തന്നെ അതിെൻറ പ്രചാരകരായി.
- സംസ്ഥാനത്ത് മൂന്നാമത്തെ സിവിൽ സർവിസ് അക്കാദമി ഉപകേന്ദ്രം മൂവാറ്റുപുഴയിൽ അനുവദിച്ചത് യു.ഡി.എഫ് സർക്കാർ ആണ്. അഞ്ച് വർഷം മുമ്പ് ആരംഭിച്ച ഫൗണ്ടേഷൻ കോഴ്സുകൾ മാത്രമാണ് ഇപ്പോഴുമുള്ളത്. റഗുലർ കോഴ്സുകൾ ആരംഭിക്കാനായിട്ടില്ല.
- മുറിക്കല്ല് ബൈപാസ് സ്വപ്നമായി അവശേഷിക്കുന്നു. കടാതി മുതൽ മുറിക്കല്ല് വരെ റോഡും മുറിക്കല്ല് പാലവും പൂർത്തിയായതാണ്. പിന്നീട് ഒന്നും നടന്നിട്ടില്ല. രണ്ട് തവണ അനുവദിച്ച പണം ലാപ്സായി.
- കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് യു.ഡി.എഫ് കാലത്ത് 75 ശതമാനം പൂർത്തിയാക്കി. അഞ്ച് വർഷത്തിനിടെ ഒരു കല്ല് പോലും കൂടുതൽ വെക്കാൻ കഴിഞ്ഞിട്ടില്ല.
- മണ്ഡലത്തിലെ മിക്ക പഞ്ചായത്തിലും കുടിവെള്ള പദ്ധതികൾ ആരംഭിച്ചത് തെൻറ കാലത്താണ്.
- താൻ കൊണ്ടുവന്ന വികസന പദ്ധതികളിൽ ഭൂരിഭാഗവും പൂർത്തിയാക്കാൻ പോലും എം.എൽ.എക്ക് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

