Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലപരിചയം-...

മണ്ഡലപരിചയം- കു​ന്ന​ത്തൂ​ർ; ഉരുക്കുകോട്ടയിലെ തനിയാവർത്തനം...

text_fields
bookmark_border
assembly election 2021, kunnathur
cancel

സം​വ​ര​ണ മ​ണ്ഡ​ല​മാ​യ കു​ന്ന​ത്തൂ​രി​ലെ കാ​റ്റ് എ​ന്നും ആ​ർ.​എ​സ്.​പി​ക്കൊ​പ്പം ഇ​ട​ത്തോ​ട്ടാ​ണ് വീ​ശു​ന്ന​ത്. ചു​വ​പ്പിെൻറ പ​കി​ട്ട് അ​ൽ​പം കു​റ​ഞ്ഞ​ത് ഒ​രി​ക്ക​ൽ മാ​ത്രം, 1982ൽ. ​അ​ന്ന് ആ​ർ.​എ​സ്.​പി​യു​ടെ ക​ല്ല​ട നാ​രാ​യ​ണ​നെ അ​ട്ടി​മ​റി​ച്ച് കോ​ൺ​ഗ്ര​സ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച കോ​ട്ടാ​ക്കു​ഴി സു​കു​മാ​ര​ൻ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു. ആ​ർ.​എ​സ്.​പി​ക​ൾ ത​മ്മി​ൽ തീ​പാ​റും പോ​രാ​ട്ടം​കൊ​ണ്ട് സം​സ്ഥാ​ന ശ്ര​ദ്ധ​നേ​ടി​യ 2016െല ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​യ​ത്തോ​ടെ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ഹാ​ട്രി​ക്കും ക​ട​ന്ന് നാ​ലാ​മൂ​ഴ​വും തി​ക​ച്ച മ​ണ്ഡ​ല​മാ​ണ് കു​ന്ന​ത്തൂ​ർ.

ആ​ർ.​എ​സ്.​പി​യു​ടെ പി​ള​ർ​പ്പോ​ടെ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ആ​ർ.​എ​സ്.​പി (ലെ​നി​നി​സ്​​റ്റ്) എ​ന്ന സ്വ​ന്തം പാ​ർ​ട്ടി ഉ​ണ്ടാ​ക്കി ഇ​ട​തി​നൊ​പ്പം​നി​ന്ന് മ​ത്സ​രി​ച്ചാ​ണ് നാ​ലാം​ത​വ​ണ എം.​എ​ൽ.​എ​യാ​യ​ത്. പ​ണ്ട് ടി. ​നാ​ണു​വും ഇ​തേ മ​ണ്ഡ​ല​ത്തി​ൽ ഹാ​ട്രി​ക് തി​ക​ച്ചി​ട്ടു​ണ്ട്. കാ​ൽ​ല​ക്ഷ​ത്തി​ലേ​റെ വ​രു​ന്ന ക​ശു​വ​ണ്ടി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​ന്നും കു​ന്ന​ത്തൂ​രിെൻറ ഗ​തി​നി​ർ​ണ​യി​ച്ചി​രു​ന്ന​ത്. ക​ശു​വ​ണ്ടി മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യി​ലും മ​ണ്ഡ​ലം ഇ​ട​തി​നൊ​പ്പം നി​ന്ന​താ​ണ് ച​രി​ത്രം.

ഈ​സ്​​റ്റ് ക​ല്ല​ട, മ​ൺ​റോ​തു​രു​ത്ത്, ശൂ​ര​നാ​ട് സൗ​ത്ത്, ശൂ​ര​നാ​ട് നോ​ർ​ത്ത്, പോ​രു​വ​ഴി, കു​ന്ന​ത്തൂ​ർ, ശാ​സ്താം​കോ​ട്ട, മൈ​നാ​ഗ​പ്പ​ള്ളി, വെ​സ്​​റ്റ് ക​ല്ല​ട, പ​വി​ത്രേ​ശ്വ​രം പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ത്തിെൻറ ചി​ത്രം. തി​രു-​കൊ​ച്ചി ലെ​ജി​സ്​​ലേ​റ്റീ​വ് അ​സം​ബ്ലി​യി​ലേ​ക്ക് 1952ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​ന്ന​ത്തൂ​ര്‍ ദ്വ​യാം​ഗ മ​ണ്ഡ​ല​മാ​യി​രു​ന്നു. 1965വ​രെ അ​ത് തു​ട​ർ​ന്നു. കോ​ണ്‍ഗ്ര​സി​ലെ ആ​ദി​ച്ച​നും മാ​ധ​വ​ന്‍ ഉ​ണ്ണി​ത്താ​നു​മാ​ണ് ആ​ദ്യ ജ​ന​പ്ര​തി​നി​ധി​ക​ൾ. 1970 മു​ത​ലാ​ണ് കു​ന്ന​ത്തൂ​ര്‍ ആ​ർ.​എ​സ്.​പി​യു​ടെ ത​ട്ട​ക​മാ​യ​ത്.

അ​ന്ന് എ​സ്. സ​ത്യ​പാ​ല​ന്‍ ഓ​ണ​മ്പ​ലം പ്ര​ഭാ​ക​ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​ര്‍.​എ​സ്.​പി​യു​ടെ ജൈ​ത്ര​യാ​ത്ര​ക്ക് തു​ട​ക്ക​മി​ട്ട​ത്. മ​ന്ത്രി​മാ​രാ​യി​രു​ന്ന കെ.​കെ. ബാ​ല​കൃ​ഷ്ണ​നും പ​ന്ത​ളം സു​ധാ​ക​ര​നും കെ.​ഡി.​എ​ഫ് നേ​താ​വ് രാ​മ​ഭ​ദ്ര​നു​മെ​ല്ലാം കു​ന്ന​ത്തൂ​രി​ൽ ആ​ർ.​എ​സ്.​പി​യോ​ട് തോ​ൽ​വി​യേ​റ്റ പ്ര​മു​ഖ​രാ​ണ്.

നാ​ലാം അ​ങ്ക​വും ജ​യി​ച്ച കോ​വൂ​ർ കു​ഞ്ഞു​മോ​ന് ത​ന്നെ​യാ​യി​രി​ക്കും ഇ​ക്കു​റി​യും സി.​പി.​എം സീ​റ്റ് ന​ൽ​കു​ക​യെ​ന്ന​റി​യു​ന്നു. കു​ഞ്ഞു​മോെൻറ ആ​ർ.​എ​സ്.​പി ലെ​നി​നി​സ്​​റ്റിെൻറ ഇ​ട​തു മു​ന്ന​ണി പ്ര​വേ​ശ​നം ഇ​ട​ക്കാ​ല​ത്ത് ച​ർ​ച്ച​യാ​യി​രു​ന്നു. യു.​ഡി.​എ​ഫ് ആ​ർ.​എ​സ്.​പി​ക്ക് സീ​റ്റ് ന​ൽ​കി​യേ​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ഉ​ല്ലാ​സ് കോ​വൂ​രി​ന് ത​ന്നെ​യാ​ണ് സാ​ധ്യ​ത.

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ബ​ലാ​ബ​ല​മാ​ണ്. അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ൾ യു.​ഡി.​എ​ഫും അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ൽ.​ഡി.​എ​ഫു​മാ​ണ് ഭ​രി​ക്കു​ന്ന​ത്. മ​ൺ​റോ​തു​രു​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യും പോ​രു​വ​ഴി​യി​ൽ എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ​യോ​ടെ​യു​മാ​ണ് യു.​ഡി.​എ​ഫ് ഭ​ര​ണം. ആ​ഞ്ഞു​പി​ടി​ച്ചാ​ൽ കി​ട്ടു​മെ​ന്ന് യു.​ഡി.​എ​ഫും ത​നി​യാ​വ​ർ​ത്ത​ന​മു​ണ്ടാ​കു​മെ​ന്ന് എ​ൽ.​ഡി.​എ​ഫും ക​രു​തു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി പോ​രാ​ട്ടം ക​ട​ക്കും.

വിജയികൾ ഇതുവരെ

(വ​ർ​ഷം, സ്ഥാ​നാ​ർ​ഥി​ക​ൾ, പാ​ർ​ട്ടി, വോ​ട്ട്)

1957- പി.​ആ​ർ. മാ​ധ​വ​പ്പി​ള്ള-​സി.​പി.​ഐ-41569,

ആ​ർ.​ഗോ​വി​ന്ദ​ൻ-​സി.​പി.​ഐ-37321

1960- ജി. ​ച​ന്ദ്ര​ശേ​ഖ​ര​പ്പി​ള്ള-​കോ​ൺ.-51101

പി.​സി. ആ​ദി​ച്ച​ൻ-​സി.​പി.​ഐ-49253

1965- ടി. ​കൃ​ഷ്ണ​ൻ- കേ​ര​ള.​കോ​ൺ-15734

ടി. ​കേ​ശ​വ​ൻ-​സി.​പി.​ഐ-12297

1967-കെ.​സി.​എ​സ്. ശാ​സ്ത്രി-​സ്വ​ത-26510

1970-സ​ത്യ​പാ​ല​ൻ-​ആ​ർ.​എ​സ്.​പി-29008

1977-ക​ല്ല​ട​നാ​രാ​യ​ണ​ൻ-​ആ​ർ.​എ​സ്.​പി-43347

1980-ക​ല്ല​ട​നാ​രാ​യ​ണ​ൻ-​ആ​ർ.​എ​സ്.​പി-40582

1982-കോ​ട്ടാ​ക്കു​ഴി സു​കു​മാ​ര​ൻ-​സ്വ​ത.-39992

1987-ടി. ​നാ​ണു​മാ​സ്​​റ്റ​ർ-​ആ​ർ.​എ​സ്.​പി-52447

1991-ടി. ​നാ​ണു​മാ​സ്​​റ്റ​ർ-​ആ​ർ.​എ​സ്.​പി-56064

1996-ടി. ​നാ​ണു​മാ​സ്​​റ്റ​ർ-​ആ​ർ.​എ​സ്.​പി-51697

2001-കോ​വൂ​ർ കു​ഞ്ഞു​മോ​ൻ-​ആ​ർ.​എ​സ്.​പി-60827

2006-കോ​വൂ​ർ കു​ഞ്ഞു​മോ​ൻ-​ആ​ർ.​എ​സ്.​പി-65011

2011-കോ​വൂ​ർ കു​ഞ്ഞു​മോ​ൻ-​ആ​ർ.​എ​സ്.​പി-79923

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പ്

കോ​വൂ​ർ കു​ഞ്ഞു​മോ​ൻ-​ആ​ർ.​എ​സ്.​പി

(െല​നി​നി​സ്​​റ്റ്)-75725

ഉ​ല്ലാ​സ് കോ​വൂ​ർ- ആ​ർ.​എ​സ്.​പി-55196

ത​ഴ​വ സ​ഹ​ദേ​വ​ൻ-​ബി.​ഡി.​ജെ.​എ​സ്-21742

ഭൂ​രി​പ​ക്ഷം-20529

2019 ലോ​ക്സ​ഭ

യു.​ഡി.​എ​ഫ്-69500

എ​ൽ.​ഡി.​എ​ഫ്-62327

എ​ൻ.​ഡി.​എ-21136

2020 ത​ദ്ദേ​ശീ​യം

എ​ൽ.​ഡി.​എ​ഫ്-63667

യു.​ഡി.​എ​ഫ്-62616

എ​ൻ.​ഡി.​എ-35770

ലീ​ഡ്-1051(​എ​ൽ.​ഡി.​എ​ഫ്)

ആ​കെ വോ​ട്ട​ർ​മാ​ർ-202775

പു​രു.-96024

സ്ത്രീ-106750

​ട്രാ​ൻ​സ്- 1

Show Full Article
TAGS:assembly election 2021 kunnathur 
News Summary - assembly election 2021, kunnathur
Next Story