Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലപരിചയം: കു​ണ്ട​റ...

മണ്ഡലപരിചയം: കു​ണ്ട​റ നേ​ടി​യ​വ​ർ സം​സ്​​ഥാ​നം ഭ​രി​ക്കും

text_fields
bookmark_border
മണ്ഡലപരിചയം: കു​ണ്ട​റ നേ​ടി​യ​വ​ർ സം​സ്​​ഥാ​നം ഭ​രി​ക്കും
cancel

കൊ​ല്ലം: സം​സ്ഥാ​ന രാ​ഷ്്​​ട്രീ​യം എ​ക്കാ​ല​ത്തും ഉ​റ്റു​നോ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ൽ. കാ​ര​ണം, കു​ണ്ട​റ മ​ണ്ഡ​ലം നേ​ടു​ന്ന മു​ന്ന​ണി സം​സ്ഥാ​നം ഭ​രി​ക്കു​മെ​ന്ന​താ​ണ് ച​രി​ത്രം. ഇ​തി​നൊ​രു അ​പ​വാ​ദ​മാ​യി 1971, 2011 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ണ്ട്.

71ൽ ​കോ​ൺ​ഗ്ര​സി​ലെ എ.​എ. റ​ഹീം, 2011ൽ ​സി.​പി.​എ​മ്മി​ലെ എം.​എ. ബേ​ബി എ​ന്നി​വ​രു​ടെ ജ​യ​മു​ണ്ടാ​യ​പ്പോ​ൾ പാ​ർ​ട്ടി​ക​ൾ പ്ര​തി​പ​ക്ഷ​ത്താ​യി. 1965ൽ 6040 ​വോ​ട്ടു​ക​ള്‍ക്ക് വി​ജ​യി​ച്ച ശ​ങ്ക​ര​നാ​രാ​യ​ണ പി​ള്ള​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ എം.​എ​ൽ.​എ. 1967ല്‍ ​സി.​പി.​എം സ്ഥാ​നാ​ര്‍ഥി ഡോ. ​പി.​കെ. സു​കു​മാ​ര​ന്‍ ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള​യെ 5594 വോ​ട്ടു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.

കോ​ണ്‍ഗ്ര​സ് ടി​ക്ക​റ്റി​ൽ 1971ലും 1977​ലും മ​ത്സ​രി​ച്ച എ.​എ. റ​ഹിം സി.​പി.​എം സ്ഥാ​നാ​ര്‍ഥി​ക​ളാ​യ സ്ഥാ​ണു​ദേ​വ​നെ 14,216 വോ​ട്ടു​ക​ള്‍ക്കും വി.​വി. ജോ​സ​ഫി​നെ 396 വോ​ട്ടി​നും പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ര്‍ച്ച​യാ​യി കു​ണ്ട​റ​യി​ലെ എം.​എ​ല്‍.​എ​യാ​യി. ഇ​പ്പോ​ഴ​ത്തെ എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മാ​യ ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ഞ്ചു ത​വ​ണ​യാ​ണ് കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച​ത്.

ഇ​തി​ൽ മൂ​ന്ന് ത​വ​ണ​യും വി​ജ​യി​ച്ചു. 1991ൽ ​അ​ൽ​ഫോ​ൺ​സാ ജോ​ണി​നോ​ടും 2001ൽ ​ക​ട​വൂ​ർ ശി​വ​ദാ​സ​നോ​ടും പ​രാ​ജ​യ​പ്പെ​ട്ടു. ക​ട​വൂ​ർ ശി​വ​ദാ​സ​ൻ യു.​ഡി.​എ​ഫ് മ​ന്ത്രി​സ​ഭ​യി​ലെ വൈ​ദ്യു​തി​മ​ന്ത്രി​യാ​യി. 2006ല്‍ ​സി.​പി.​എം പി.​ബി അം​ഗം എം.​എ. ബേ​ബി ക​ട​വൂ​ര്‍ ശി​വ​ദാ​സ​നെ 14,869 വോ​ട്ടു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി വി.​എ​സ് മ​ന്ത്രി​സ​ഭ​യി​ലെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യാ​യി.

2011ൽ ​കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി പി. ​ജ​ര്‍മി​യാ​സി​നെ ബേ​ബി 14,793 വോ​ട്ടു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. 2016ൽ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ 30,460 വോ​ട്ടു​ക​ൾ​ക്ക്​ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ന്ത്രി​യാ​യി.

കൊ​ല്ല​ത്തിെൻറ പ്ര​ധാ​ന വ്യ​വ​സാ​യ​ശാ​ല​യാ​യി​രു​ന്നു കു​ണ്ട​റ മ​ണ്ഡ​ലം. 80ക​ളോ​ടെ പ​ല​തും ക്ഷ​യി​ച്ചു​തു​ട​ങ്ങി. വ്യ​വ​സാ​യ​ശാ​ല​ക​ളു​ടെ ശേ​ഷി​പ്പു​മാ​ത്ര​മാ​യി നി​ന്ന മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്വാ​ധീ​ന ഘ​ട​ക​മാ​യ​ത്.

ഇ​ള​മ്പ​ള്ളൂ​ർ, കൊ​റ്റം​ക​ര, കു​ണ്ട​റ, നെ​ടു​മ്പ​ന, പേ​ര​യം, പെ​രി​നാ​ട്, തൃ​ക്കോ​വി​ൽ​വ​ട്ടം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മ​ണ്ഡ​ല​ത്തിെൻറ ഇ​പ്പോ​ഴ​ത്തെ ചി​ത്രം. 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പേ​ര​യം ഒ​ഴി​കെ മ​റ്റെ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി.

മ​ണ്ഡ​ല​ത്തി​ലെ വി​ജ​യി​ക​ൾ

(വ​ർ​ഷം, സ്ഥാ​നാ​ർ​ഥി, വോ​ട്ട്)

1965 ശ​ങ്ക​ര​നാ​രാ​യ​ണ​ൻ പി​ള്ള

കോ​ൺ- 20166

1967 പി.​കെ. സു​കു​മാ​ര​ൻ

സി.​പി.​എം- 28882

1970 എ.​എ. റ​ഹിം-​കോ​ൺ-36043

1977 എ.​എ. റ​ഹിം-​കോ​ൺ-29758

1980 വി.​വി. ജോ​സ​ഫ്​

സി.​പി.​എം-39690

1982 തോ​പ്പി​ൽ ര​വി-​സ്വ​ത-35130

1987 ജെ. ​മേ​ഴ്സി​കു​ട്ടി​യ​മ്മ​

സി.​പി.​എം-42715

1991 അ​ൽ​ഫോ​ൺ​സ ജോ​ൺ​

കോ​ൺ-46447

1996 ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ-​

സി.​പി.​എം-46322

2001 ക​ട​വൂ​ർ ശി​വ​ദാ​സ​ൻ-​

കോ​ൺ-50875

2006 എം.​എ. ബേ​ബി-​

സി.​പി.​എം-50320

2011 എം.​എ.​ബേ​ബി-

സി.​പി.​എം-67135

2016 തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം

ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

സി.​പി.​എം 79047

രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ​

കോ​ൺ 48587

എം.​എ​സ്. ശ്യാം

ബി.​ജെ.​പി 20257

ഭൂ​രി​പ​ക്ഷം-30460

2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

(മു​ന്ന​ണി​ക​ൾ നേ​ടി​യ വോ​ട്ടു​ക​ൾ)

യു.​ഡി.​എ​ഫ് 79217

എ​ൽ.​ഡി.​എ​ഫ് 54908

എ​ൻ.​ഡി.​എ 14696

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്

(മു​ന്ന​ണി​ക​ൾ നേ​ടി​യ വോ​ട്ടു​ക​ൾ)

എ​ൽ.​ഡി.​എ​ഫ് 63208

യു.​ഡി.​എ​ഫ് 50705

എ​ൻ.​ഡി.​എ 32740

ഭൂ​രി​പ​ക്ഷം 12503

(​എ​ൽ.​ഡി.​എ​ഫ്)

Show Full Article
TAGS:assembly election 2021 kundara 
News Summary - assembly election 2021 know kundara constituency
Next Story