Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലപരിചയം:...

മണ്ഡലപരിചയം: പു​തു​മോ​ടി വി​ടാ​തെ ഏ​റ​നാ​ട്​

text_fields
bookmark_border
മണ്ഡലപരിചയം: പു​തു​മോ​ടി വി​ടാ​തെ ഏ​റ​നാ​ട്​
cancel

ചാ​ലി​യാ​ർ പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മാ​യി മ​ല​യോ​ര കു​ടി​യേ​റ്റ ക​ർ​ഷ​ക​രും ആ​ദി​വാ​സി​ക​ളും അ​ട​ങ്ങു​ന്ന ജ​ന​വി​ഭാ​ഗം വി​ധി​യെ​ഴു​തു​ന്ന നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​ണ് ഏ​റ​നാ​ട്. ജി​ല്ല​യി​ൽ വ​ള്ളി​ക്കു​ന്ന്, ത​വ​നൂ​ർ, കോ​ട്ട​ക്ക​ൽ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളോ​ടൊ​പ്പം 2009 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട മ​ണ്ഡ​ല​മാ​ണ് ഏ​റ​നാ​ട്.

വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ട​വ​ണ്ണ, നി​ല​മ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചാ​ലി​യാ​ർ, മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ ഊ​ർ​ങ്ങാ​ട്ടി​രി, കാ​വ​നൂ​ർ, കു​ഴി​മ​ണ്ണ, അ​രീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഏ​റ​നാ​ട് നി​ല​വി​ൽ​വ​ന്ന​ത്.

വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ​നാ​ട്. 2009 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​ഐ. ഷാ​ന​വാ​സി​ന് 22,000 വോ​ട്ട് ഭൂ​രി​പ​ക്ഷ​മാ​ണ് ഏ​റ​നാ​ട് ന​ൽ​കി​യ​ത്. 2014ൽ ​എം.​ഐ. ഷാ​ന​വാ​സി​െൻറ ഭൂ​രി​പ​ക്ഷം മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​പ്പോ​ഴും 20,000 വോ​ട്ടി​െൻറ ലീ​ഡ് ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് ഏ​റ​നാ​ടാ​ണ്.

2019ൽ ​രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഏ​റ​നാ​ട് 56,000 വോ​ട്ടി​െൻറ ലീ​ഡാ​ണ് ന​ൽ​കി​യ​ത്. ഈ ​മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ൽ.​ഡി.​എ​ഫി​നാ​യി മ​ത്സ​രി​ച്ച​ത് സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്നു.

2011 തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ഏ​റ​നാ​ടി​ന് പ്ര​ഥ​മ എം.​എ​ൽ.​എ ഉ​ണ്ടാ​വു​ന്ന​ത്. മു​സ്​​ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പി.​കെ. ബ​ഷീ​ർ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗം അ​ഷ​റ​ഫ​ലി കാ​ളി​യ​ത്ത് ആ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ നി​ല​മ്പൂ​ർ എം.​എ​ൽ.​എ പി.​വി. അ​ൻ​വ​ർ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നും ആ ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ക്ഷി​യാ​യി.

എ​ൽ.​ഡി.​എ​ഫി​ന​ക​ത്തെ ആ​ശ​യ​ക്കു​ഴ​പ്പം മു​ത​ലാ​ക്കി​യ യു.​ഡി.​എ​ഫ് 11,246 വോ​ട്ടി​ന് വി​ജ​യി​ച്ച​തോ​ടെ പി.​കെ. ബ​ഷീ​ർ ഏ​റ​നാ​ടി​െൻറ പ്ര​ഥ​മ എം.​എ​ൽ.​എ ആ​യി. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​വി. അ​ൻ​വ​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫ് നാ​ലാം സ്ഥാ​ന​ത്താ​യി.

2016ലും ​യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ബ​ഷീ​ർ ത​ന്നെ​യാ​യി​രു​ന്നു. എ​ൽ.​ഡി.​എ​ഫി​ൽ സി.​പി.​ഐ സ്വ​ത​ന്ത്ര​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം കെ.​ടി. അ​ബ്​​ദു​റ​ഹ്മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി. 2015ൽ ​ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ​നാ​ട്ടി​ൽ എ​ൽ.​ഡി.​എ​ഫ് വ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ആ​റു​മാ​സ​ത്തി​നു​ശേ​ഷം ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ മു​ൻ​തൂ​ക്കം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ എ​ൽ.​ഡി.​എ​ഫി​നാ​യി​ല്ല.

യു.​ഡി.​എ​ഫ് 12,893 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു. 2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യ​മാ​ണ് യു.​ഡി.​എ​ഫ് നേ​ടി​യ​ത്. പ​ക്ഷേ, എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ച​രി​ത്ര​ത്തി​ൽ ര​ണ്ടാം​ ത​വ​ണ എ​ൽ.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റി. കു​ഴി​മ​ണ്ണ​യി​ൽ 18ൽ 18​ഉം നേ​ടി യു.​ഡി.​എ​ഫ് തൂ​ത്തു​വാ​രി.

കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് പ്ര​തി​ഫ​ലി​ക്കു​ന്ന മ​ല​ബാ​റി​ലെ നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​ണ് ഏ​റ​നാ​ട്. ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2000ന​ടു​ത്ത് വോ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സി​നു​ണ്ട് എ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഏ​താ​യാ​ലും പോ​രാ​ട്ടം ഇ​ത്ത​വ​ണ ക​ന​ക്കും.

2011 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

പി.​കെ. ബ​ഷീ​ർ (യു.​ഡി.​എ​ഫ്) -58,698

പി.​വി. അ​ൻ​വ​ർ (സ്വ​ത.) - 47,452

കെ.​പി. ബാ​ബു​രാ​ജ​ൻ (ബി.​ജെ.​പി) -3,448

അ​ഷ്റ​ഫ് അ​ലി കാ​ളി​യ​ത്ത് (എ​ൽ.​ഡി.​എ​ഫ്) -2,700

ലീ​ഡ്, പി.​കെ. ബ​ഷീ​ർ -11,246

2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

പി.​കെ. ബ​ഷീ​ർ (യു.​ഡി.​എ​ഫ്) -69,048

കെ.​ടി. അ​ബ്​​ദു​റ​ഹ്മാ​ൻ (എ​ൽ.​ഡി.​എ​ഫ് സ്വ​ത.) 56,155

കെ.​പി. ബാ​ബു​രാ​ജ​ൻ ( ബി.​ജെ.​പി) -6,055

ലീ​ഡ്, പി.​കെ. ബ​ഷീ​ർ 12,893

2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

രാ​ഹു​ൽ ഗാ​ന്ധി (യു.​ഡി.​എ​ഫ്) - 92,909

പി.​പി. സു​നീ​ർ (എ​ൽ.​ഡി.​എ​ഫ്) - 36,382

തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി (എ​ൻ.​ഡി.​എ) -6,133

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലീ​ഡ് - 56,527

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​

യു.​ഡി.​എ​ഫ് -77,043

എ​ൽ.​ഡി.​എ​ഫ് -66,941

യു.​ഡി.​എ​ഫ് ലീ​ഡ് -10,102

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ക്ഷി​നി​ല

അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

യു.​ഡി.​എ​ഫ് -14

എ​ൽ.​ഡി.​എ​ഫ് -ര​ണ്ട്

ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

യു.​ഡി.​എ​ഫ് -14

എ​ൽ.​ഡി.​എ​ഫ് -ഏ​ഴ്

ചാ​ലി​യാ​ർ

യു.​ഡി.​എ​ഫ് -എ​ട്ട്

എ​ൽ.​ഡി.​എ​ഫ് -ആ​റ്

എ​ട​വ​ണ്ണ

എ​ൽ.​ഡി.​എ​ഫ് -12

യു.​ഡി.​എ​ഫ് -10

കു​ഴി​മ​ണ്ണ

യു.​ഡി.​എ​ഫ് -18

കാ​വ​നൂ​ർ

യു.​ഡി.​എ​ഫ് -12

എ​ൽ.​ഡി.​എ​ഫ് -ഏ​ഴ്

അ​രീ​ക്കോ​ട്

യു.​ഡി.​എ​ഫ് -10

എ​ൽ.​ഡി.​എ​ഫ് -എ​ട്ട്

കീ​ഴു​പ​റ​മ്പ്

യു.​ഡി.​എ​ഫ് -ഏ​ഴ്

വെ​ൽ​ഫെ​യ​ർ സ്വ​ത -ര​ണ്ട്

എ​ൽ.​ഡി.​എ​ഫ് -അ​ഞ്ച്

Show Full Article
TAGS:eranad assembly election 2021 
News Summary - assembly election 2021 know about eranad constituency
Next Story