Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ജ​ല​രാ​ഷ്​​ട്രീ​യ​ത്തി​ലൂ​ടെ ഒ​ഴു​കി സോ​ഷ്യ​ലി​സ്​​റ്റ്​ ത​ട്ട​കം

text_fields
bookmark_border
ജ​ല​രാ​ഷ്​​ട്രീ​യ​ത്തി​ലൂ​ടെ ഒ​ഴു​കി സോ​ഷ്യ​ലി​സ്​​റ്റ്​ ത​ട്ട​കം
cancel

ചി​റ്റൂ​ർ: സോ​ഷ്യ​ലി​സ്​​റ്റ്​ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​ന്നും ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള മ​ണ്ണാ​ണ് ചി​റ്റൂ​ർ. കാ​ല​ങ്ങ​ളാ​യി ഇ​വി​ട​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഗ​തി​വി​ഗ​തി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് ജ​ല​ത്തി​െൻറ രാ​ഷ്​​ട്രീ​യം. മ​ഴ​നി​ഴ​ൽ​പ്ര​ദേ​ശ​മാ​യ വ​ട​ക​ര​പ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ത​മി​ഴ​ക​വു​മാ​യി ചേ​ർ​ന്നു​കി​ട​ക്കു​ന്ന കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം വ​രു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​ക​ളി​ലും ജ​ല​വി​ഷ​യ​ങ്ങ​ൾ ത​ന്നെ​യാ​ണ് പ്ര​ധാ​ന ച​ർ​ച്ച.

സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള്ള് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന കേ​ന്ദ്രം​കൂ​ടി​യാ​ണ് ചി​റ്റൂ​ർ. പ​ച്ച​ക്ക​റി​യും തെ​ങ്ങും കൃ​ഷി ചെ​യ്യു​ന്ന കി​ഴ​ക്ക​ൻ​മേ​ഖ​ല​യും നെ​ൽ​കൃ​ഷി കൂ​ടു​ത​ലു​ള്ള ചി​റ്റൂ​ർ മേ​ഖ​ല​യി​ലു​ള്ള​വ​രും ആ​ളി​യാ​ർ ഡാ​മി​ൽ​നി​ന്നു​ള്ള വെ​ള്ള​ത്തി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

പ​റ​മ്പി​ക്കു​ളം ആ​ളി​യാ​ർ ക​രാ​ർ​പ്ര​കാ​ര​മു​ള്ള വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ തു​ട​ർ​സ​മ​ര​ങ്ങ​ൾ ന​ട​ന്ന മേ​ഖ​ല​യാ​ണ് ചി​റ്റൂ​ർ. രാ​ഷ് ട്രീ​യ​ത്തി​ന​പ്പു​റം ത​മി​ഴ് ശൈ​ലി​യി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​ണ് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പ്രി​യം. സി​നി​മാ​താ​ര​ത്തെ ഇ​റ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മാ​റ്റി​മ​റി​ച്ച ച​രി​ത്ര​വു​മു​ണ്ട് ചി​റ്റൂ​രി​ന്.

അ​യി​ത്ത​ത്തി‍െൻറ പേ​രി​ൽ കു​പ്ര​സി​ദ്ധ​മാ​യ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ​ർ വോ​ട്ടു​ബാ​ങ്കാ​യി നി​ല​നി​ൽ​ക്കു​ന്നു​മു​ണ്ട്.

ജ​ല​വി​ഷ​യ​ത്തെ തു​ട​ർ​ന്ന് ഇ​രു​മു​ന്ന​ണി​ക​ൾ​ക്കു​മെ​തി​രെ മ​ത്സ​രി​ച്ച് വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്തി​ൽ ജ​യി​ച്ച വ​ല​തു​ക​ര ക​നാ​ൽ മു​ന്ന​ണി​യും (ആ​ർ.​ബി.​സി) ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യു.​ഡി.​എ​ഫി​നെ കൈ​വി​ട്ട ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യു​മൊ​ക്കെ ഉ​ൾ​ക്കൊ​ള്ളു​ന്ന ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി കോ​ൺ​ഗ്ര​സി​ന് പോ​രാ​ട്ടം ക​ഠി​ന​മാ​വും.

പ്ര​മു​ഖ സോ​ഷ്യ​ലി​സ്​​റ്റ്​ നേ​താ​വാ​യി​രു​ന്ന ശി​വ​രാ​മ ഭാ​ര​തി​യു​ടെ ത​ട്ട​ക​മാ​യ ചി​റ്റൂ​ർ, സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി​ക​ൾ​ക്കൊ​പ്പം ത​ന്നെ കോ​ൺ​ഗ്ര​സി​നും വേ​രോ​ട്ട​മു​ള്ള പ്ര​ദേ​ശ​മാ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​രാ​ജ​യം നേ​രി​ട്ട മ​ണ്ഡ​ലം കൂ​ടി​യാ​ണി​ത്.

1982ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ ചി​റ്റൂ​ർ എം.​എ​ൽ.​എ​യും ജ​ല​വി​ഭ​വ മ​ന്ത്രി​യു​മാ​യ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യോ​ടാ​ണ്​ മു​ല്ല​പ്പ​ള്ളി അ​ടി​യ​റ​വ്​ പ​റ​ഞ്ഞ​ത്. മൂ​ന്നു​ത​വ​ണ ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ കെ. ​അ​ച്യു​ത​െൻറ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത് ജ​ല​വി​ഷ​യ​ത്തി​ലു​ള്ള രാ​ഷ്​​ട്രീ​യ ധ്രു​വീ​ക​ര​ണ​മാ​ണ്.

2015ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​ൽ​പു​ള്ളി​യും പെ​രു​വെ​മ്പും ഒ​ഴി​കെ മ​റ്റ് ആ​റു പ​ഞ്ചാ​യ​ത്തു​ക​ളും ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യും കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ക്ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ട്ട​ഞ്ചേ​രി​യും എ​രു​ത്തേ​മ്പ​തി​യും മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് നി​ല​നി​ർ​ത്താ​നാ​യ​ത്.

ന​ഗ​ര​സ​ഭ​യു​ൾ​പ്പെ​ടെ ന​ഷ്​​ട​മാ​യ​ത് കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യി. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​െൻറ ര​മ്യ ഹ​രി​ദാ​സ് ലീ​ഡ് ചെ​യ്ത മ​ണ്ഡ​ല​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ പി​ന്തു​ണ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. നി​ല​വി​ൽ, വ​ട​ക​ര​പ്പ​തി, കൊ​ഴി​ഞ്ഞാ​മ്പാ​റ, ന​ല്ലേ​പ്പി​ള്ളി, പെ​രു​മാ​ട്ടി, പൊ​ൽ​പു​ള്ളി, പെ​രു​വെ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളും ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യും എ​ൽ.​ഡി.​എ​ഫി​നൊ​പ്പ​മാ​ണ്.

നി​യ​മ​സ​ഭ​യി​ലൂ​ടെ

2016

കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി (ജെ.​ഡി.​എ​സ്) 68,882

കെ. ​അ​ച്യു​ത​ൻ (കോ​ൺ​ഗ്ര​സ്) 61,819

എം. ​ശ​ശി​കു​മാ​ർ (ബി.​ജെ.​പി) 12,521

ഭൂ​രി​പ​ക്ഷം -7063

2011

കെ. ​അ​ച്യു​ത​ൻ 69,916

സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് 57,586

ഭൂ​രി​പ​ക്ഷം -12,330

2006

കെ. ​അ​ച്യു​ത​ൻ (കോ​ൺ​ഗ്ര​സ്) 55,352

കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി (ജെ.​ഡി.​എ​സ്) 53,340

ഭൂ​രി​പ​ക്ഷം -2012

2001

കെ. ​അ​ച്യു​ത​ൻ (കോ​ൺ​ഗ്ര​സ്) 59,512

കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി (ജെ.​ഡി.​എ​സ്) 45,703

ഭൂ​രി​പ​ക്ഷം -13,809

1996

കെ. ​അ​ച്യു​ത​ൻ (കോ​ൺ​ഗ്ര​സ്) 47,894

കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി (ജെ.​ഡി.​എ​സ്) 47,458

ഭൂ​രി​പ​ക്ഷം -436

1991

കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി (ജ​ന​താ​ദ​ൾ) 47,281

കെ.​എ. ച​ന്ദ്ര​ൻ (കോ​ൺ​ഗ്ര​സ്) 44,170

ഭൂ​രി​പ​ക്ഷം -3111

1987

കെ.​എ. ച​ന്ദ്ര​ൻ (കോ​ൺ​ഗ്ര​സ്) 49,11 2

കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി (ജ​ന​താ​ദ​ൾ) 40,875

ഭൂ​രി​പ​ക്ഷം -8237

1982

കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി 37,527

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ 31,884

ഭൂ​രി​പ​ക്ഷം -5643

1980

കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി (ജ​ന​ത പാ​ർ​ട്ടി) 23,882

പി. ​ശ​ങ്ക​ർ (സി.​പി.​ഐ) 23,578

ഭൂ​രി​പ​ക്ഷം -304

1977

പി. ​ശ​ങ്ക​ർ (കോ​ൺ​ഗ്ര​സ്) 28,698

ശി​വ​രാ​മ ഭ​ര​തി (ബി.​എ​ൽ.​ഡി) 21,121

ഭൂ​രി​പ​ക്ഷം -7577

1970

കെ.​എ. ശി​വ​രാ​മ ഭാ​ര​തി 24,579

സു​ന്ന സാ​ഹി​ബ് 13,152

ഭൂ​രി​പ​ക്ഷം -11,427

1967

കെ.​എ. ശി​വ​രാ​മ ഭാ​ര​തി 23,985

എ.​എ​സ്. സാ​ഹി​ബ് 17,174

ഭൂ​രി​പ​ക്ഷം 6811

1965

കെ.​എ. ശി​വ​രാ​മ ഭാ​ര​തി 24,630

ലീ​ല ദാ​മോ​ധ​ര​മേ​നോ​ൻ 17,100

ഭൂ​രി​പ​ക്ഷം -7530


ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ 29

സി.​പി.​എം 16

കോ​ൺ​ഗ്ര​സ് 12

എ​സ്്.​ഡി.​പി.​െ​എ 1

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ക​ക്ഷി​നി​ല

പെ​രു​മാ​ട്ടി 18

എ​ൽ.​ഡി.​എ​ഫ് 16

യു.​ഡി.​എ​ഫ് 2


പ​ട്ട​ഞ്ചേ​രി-16

യു.​ഡി.​എ​ഫ് 9

എ​ൽ.​ഡി.​എ​ഫ് 7


പെ​രു​വെ​മ്പ്

എ​ൽ.​ഡി.​എ​ഫ് 12

യു.​ഡി.​എ​ഫ് 2


പൊ​ൽ​പു​ള്ളി 13

എ​ൽ.​ഡി.​എ​ഫ് 7

യു.​ഡി.​എ​ഫ് 6


ന​ല്ലേ​പ്പി​ള്ളി-19

എ​ൽ.​ഡി.​എ​ഫ് 16

യു.​ഡി.​എ​ഫ് 2

ബി.​ജെ.​പി 1


വ​ട​ക​ര​പ്പ​തി 17

ആ​ർ.​ബി.​സി 5

ജ​ന​താ​ദ​ൾ 4

സി.​പി.​എം 3

കോ​ൺ​ഗ്ര​സ് 4

സ്വ​ത:1


എ​രു​ത്തേ​മ്പ​തി 14

എ​ൽ.​ഡി.​എ​ഫ് 8

യു.​ഡി.​എ​ഫ് 5

ബി.​ജെ.​പി 1


കൊ​ഴി​ഞ്ഞാ​മ്പാ​റ 18

എ​ൽ.​ഡി.​എ​ഫ് 9

യു.​ഡി.​എ​ഫ് 8

ബി.​ജെ.​പി 1

Show Full Article
TAGS:assembly election 2021 chittur Socialist parties 
News Summary - assembly election 2021 know about chittur constituency
Next Story