സർഫാസി നിയമത്തിെൻറ പ്രത്യാഘാതം പഠിക്കാൻ നിയമസഭാസമിതി
text_fieldsതിരുവനന്തപുരം: സർഫാസി നിയമപ്രകാരം പതിനായിരക്കണക്കിന് പേർ ജപ്തി ഭീഷണി നേരി ടുന്ന സാഹചര്യത്തിൽ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാൻ നിയമസഭ അഡ്ഹോക് കമ്മിറ്റിക്ക് (സഭാസമിതി) രൂപം നൽകി. എസ്. ശർമയാണ് അധ്യക്ഷൻ.
11 അംഗ സമിതിയിൽ ഇ.എസ്. ബിജിമോൾ, ജെയിംസ് മാത്യു, മോൻസ് ജോസഫ്, എ. പ്രദീപ്കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ, വി.ഡി. സതീശൻ, കെ. സുരേഷ്കുറുപ്പ്, എം. ഉമ്മർ, എൻ. വിജയൻ പിള്ള എന്നിവരും ഉൾപ്പെടുന്നു. ആറ് മാസത്തിനകം സഭയിൽ റിപ്പോർട്ട് സമർപ്പിക്കണം.
കിടപ്പാടം ഇൗടുനൽകി ബാങ്ക് വായ്പ എടുത്ത നിരവധി പേർ സർഫാസി നിയമ പ്രകാരം ജപ്തിനടപടി നേരിടുകയാണെന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് സെൻറിൽ കവിയാത്ത ഭൂമിയും വീടും സെക്യൂരിറ്റിയായി നൽകുേമ്പാൾ നിയമവ്യവസഥയിൽ ഇളവ് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
എന്നാൽ, കേന്ദ്രം നടപടി എടുത്തില്ല. മുഖ്യമന്ത്രിക്കും സ്പീക്കർക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സമിതിക്ക് രൂപം നൽകുന്നത്. രാജ്യത്ത് ആദ്യമായാണ് നിയമസഭ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
