Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വട്ടിയൂർക്കാവിൽ മൽസരിക്കാനില്ലെന്ന് കുമ്മനം VIDEO

text_fields
bookmark_border
KUMMANAM
cancel

കൊച്ചി: വട്ടിയൂർക്കാവിൽ മൽസരിക്കാനില്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മൽസരിക്കണമെന് ന് ആഗ്രഹമില്ല. ആരോടും മൽസരിക്കണമെന്ന് ആവശ്യപ്പെട്ടില്ല. വട്ടിയൂർക്കാവിൽ ആര് മൽസരിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.

വട്ടിയൂർക്കാവിൽ ബി.ജെ.പിക്ക് വിജയ സാധ്യതയുണ്ട്. കഴിഞ്ഞ തവണ തോൽക്കാൻ കാരണം സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള ഒത്തുകളിയാണ്. ഇക്കാര്യം മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം സഹായിച്ചതു കൊണ്ടാണ് താൻ ജയിച്ചതെന്ന് മുരളീധരൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും കുമ്മനം വ്യക്തമാക്കി.

വോട്ട് മറിക്കുന്ന രീതി കേരളത്തിൽ കാലങ്ങളായി നിലനിൽക്കുന്നതാണ്. കോൺഗ്രസും സി.പി.എമ്മും ഈ കള്ളകളി നടത്തുന്നത് പുതിയ കാര്യമല്ല. ഇത് ഇപ്രാവശ്യവും ഉണ്ടാകുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assembly Bye Election Kummanam Rajasekharan -Kerala News
Next Story