Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: സഭയിൽ...

ശബരിമല: സഭയിൽ പ്രതിപക്ഷ ബഹളം; ഇന്നത്തേക്ക്​ പിരിഞ്ഞു

text_fields
bookmark_border
ശബരിമല: സഭയിൽ പ്രതിപക്ഷ ബഹളം; ഇന്നത്തേക്ക്​ പിരിഞ്ഞു
cancel

തിരുവനന്തപുരം: ​പ്രതിപക്ഷത്തി​​​െൻറ മുദ്രാവാക്യം വിളിയോടെയായിരുന്നു തിങ്കളാഴ്​ച നിയമസഭാ ചോദ്യോത്തരവേ ളയുടെ തുടക്കം. ബാനറും പ്ലക്കാർഡുമായി നടുത്തളത്തിൽ പ്രതിഷേധം കൊഴുത്തു. നടപടി അവസാനിപ്പിക്കുന്നതായി 32ാം മിനിറ ്റിൽ സ്​പീക്കറ​ുടെ പ്രഖ്യാപനവുമെത്തി. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും യു.ഡി.എഫ്​ എം.എൽ.എമാരുടെ അനിശ ്ചിതകാല സത്യഗ്രഹം അവസാനിപ്പിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധവും ബഹളവും. സഹകരിക ്കണമെന്നും ദിവസവും സഭ തടസ്സപ്പെടുത്തുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്നും സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക ്ഷം വഴങ്ങിയില്ല. ചോദ്യങ്ങൾക്ക്​ മറുപടി നൽകാൻ മന്ത്രി ജി. സുധാകരനെ ക്ഷണിച്ചതോടെ സ്​പീക്കറുടെ കാഴ്​ച മറയും വി ധം ഡയസിന്​ മുന്നിൽ പ്ലക്കാർഡും ബാനറുകളുമുയർന്നു.

നടപടികളുമായി സഹകരിക്കുമെന്നും പുറത്ത്​ സമരം തുടരുമെന്നും സഭയിൽതന്നെ വ്യക്തമാക്കിയ പ്രതിപക്ഷ നേതാവി​​​െൻറ വാക്കുകൾ പ്രതിപക്ഷം ലംഘിക്കുകയാണെന്നും ഇതു​ മര്യാദയല്ലെന്നും സ്​പീക്കർ പറഞ്ഞു. പ്രതിപക്ഷത്തിന് ശൂന്യവേളയിൽ വിഷയം ഉന്നയിക്കാം. അപ്പോൾ സർക്കാർ നിലപാട് വ്യക്തമാക്കും. എന്നാൽ, പ്രതിപക്ഷം ചോദ്യം ചോദിക്കുന്നതിൽനിന്ന് വിട്ടു നിന്നു. മാത്രമല്ല, ഏതാനും എം.എൽ.എമാർ ഡയസിലേക്ക്​ കയറാനും ശ്രമിച്ചു. ഇതോടെ നടപടി വേഗത്തിലാക്കി സഭ നിർത്തിവെക്കുകയായിരുന്നു.
യു.ഡി.എഫ്​ എം.എൽ.എമാരുടെ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധ​പ്പെട്ട്​ സ്പീക്കറും പ്രതിപക്ഷ നേതാവും രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഫലമുണ്ടായില്ല.

മുഖ്യമന്ത്രിയുടേത് ഹിറ്റ്ലറുടെ സമീപനം - രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ കവാടത്തിൽ സമരം ചെയ്യുന്ന എം.എൽ.എമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമസഭാ മാർച്ച് നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ന്യായമായ ആവശ്യവുമായി ജനപ്രതിനിധികൾ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിക്ക് ഹിറ്റ്ലറുടെ സമീപനമാണെന്നും മറ്റൊരു ഹിറ്റ്ലറാവാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന ന്യായമായ ആവശ്യമാണ് എം.എൽ.എമാർ ഉന്നയിച്ചിട്ടുള്ളത്. നിരോധനാജ്ഞ നിലനിർത്തുക വഴി ശബരിമല തീർഥാടനത്തെ സർക്കാർ ദുർബലപ്പെടുത്തുകയാണ്. തൊഴിലാളികളോടുള്ള മുതലാളിമാരുടെ സമീപനമാണ് മുഖ്യമന്ത്രിക്ക്. ജനകീയ സമരങ്ങളെ ചോരയിൽ മുക്കി മുന്നോട്ടുപോകാൻ സർക്കാറിന് കഴിയില്ല. നിയമസഭ കഴിഞ്ഞാലും യു.ഡി.എഫ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആരുടെയും വിശ്വാസം തകർക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമലയിൽ ഉടൻ സമാധാനം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളുടെ സമരത്തോടുള്ള സർക്കാർ നിലപാട് തീർത്തും മ്ലേച്ഛമാണെന്ന് കെ.എം. മാണി പറഞ്ഞു.സഭയിൽ സമരം നടത്തുന്ന എം.എൽ.എമാർ ഓടിളക്കി നിയമസഭയ്ക്കുള്ളിൽ എത്തിയവരല്ലെന്ന് സർക്കാർ ഓർക്കണമെന്ന് എം.കെ. മുനീർ പറഞ്ഞു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, എം.എൽ.എമാരായ കെ. മുരളീധരൻ, കെ.സി. ജോസഫ്, അൻവർസാദത്ത്, ഷാഫി പറമ്പിൽ, എം. വിൻസ​​െൻറ്, അനൂപ് ജേക്കബ്, യു.ഡി.എഫ് ജില്ല ചെയർമാൻ സോളമൻ അലക്സ്, എ.എ. അസീസ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി ഭാരവാഹികളായ തമ്പാനൂർ രവി, പാലോട് രവി, ടി.ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

എം.എൽ.എമാരുടെ സമരത്തെ അവഗണിച്ച്​ സർക്കാർ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മൂന്ന്​ യു.ഡി.എഫ്​ എം.എൽ.എമാർ നടത്തുന്ന സത്യഗ്രഹത്തെ ‘കാണാതെ’ സർക്കാർ. സത്യഗ്രഹം ഉയർത്തി യു.ഡി.എഫ്​ അംഗങ്ങൾ നിയമസഭ സ്​തംഭിപ്പിക്കുന്നത്​ തുടരുകയും ചെയ്യുന്നു. വി.എസ്​. ശിവകുമാർ, ​പാറയ്​ക്കൽ അബ്​ദുല്ല, ഡോ. എൻ. ജയരാജ്​ എന്നിവരാണ്​ ഒരാഴ്​ചയിലേറെയായി നിയമസഭ ഹാളിന്​ മുന്നിൽ സത്യഗ്രഹം നടത്തുന്നത​്​.

രാവിലെ എം.എൽ.എമാർ രജിസ്​റ്ററിൽ ഒപ്പിട്ട്​ ഇവർക്ക്​ അഭിവാദ്യം അർപ്പിച്ചാണ്​ സഭയിലെത്തുന്നത്​​. മുഖ്യമന്ത്രിയും സ്​പീക്കറും മന്ത്രിമാരും എം.എൽ.എമാരെ സന്ദർശിച്ചു. സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ പ്രതിപക്ഷ നേതാക്കളുമായി ചർച്ചയും നടത്തി. എന്നാൽ, പോംവഴി തെളിയുന്നില്ല. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, നിലയ്​ക്കലിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം. ഇതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്​ ബി.ജെ.പി സെക്ര​േട്ടറിയറ്റ്​ പടിക്കൽ നിരാഹാര സത്യഗ്രഹവും നടത്തുന്നുണ്ട്​. യു.ഡി.എഫ്​ സമരം അവസാനിപ്പിച്ചാൽ ബി.ജെ.പിയുമായും ചർച്ച വേണ്ടി വരുമെന്നതാണ്​ സർക്കാറിനെ കുഴക്കുന്നത്​.

എം.എൽ.എമാരുടെ സമരം നിയമസഭക്ക്​ പുറത്തേക്ക്​ മാറ്റാൻ ആലോചിച്ചുവെങ്കിലും അത്​​ ​േവണ്ടതില്ലെന്നാണ്​ ധാരണ. നിയമസഭ സമുച്ചയത്തിന്​ അകത്താണെങ്കിൽ സ​േമ്മളനം അവസാനിക്കുന്നതോടെ സമരം തീർക്കാം. ജില്ലക്കകത്തു​നിന്ന്​ നേതാക്കൾ എം.എൽ.എമാരെ കാണാൻ എത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblykerala newsmalayalam newsSabarimala News
News Summary - Assembly Adjourned today - Kerala News
Next Story