യുവാവിനുനേരെ ആക്രമണം; അഞ്ചുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പരവൂർ: ഉത്സവാഘോഷത്തിനിടയിൽ പരവൂരിൽ യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. പരവൂർ സ്വദേശികളായ വിഷ്ണു, സുനീഷ് കുമാർ, സജീഷ്, അനീഷ്, വരുൺ നാഥ് എന്നിവരാണ് പിടിയിലായത്.
പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രോത്സവത്തോടനുബന്ധിച്ച് അലങ്കാര കമാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കുറുമണ്ടൽ സ്വദേശിയായ വിഷ്ണുവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു. ഇയാൾ ഇപ്പോഴും ചികിത്സയിലാണ്.
സംഭവശേഷം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞശേഷം നാട്ടിലെത്തിയ പ്രതികളെ ആലപ്പുഴയിലെ ഒളിസങ്കേതത്തിൽനിന്നുമാണ് പിടികൂടിയത്. പ്രതികളെ ക്രൂരമായി മർദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. പ്രതികളെ ആരോഗ്യ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

