Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികനുനേരെ ആക്രമണം; പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ –എം.എൽ.എ

text_fields
bookmark_border
വയോധികനുനേരെ ആക്രമണം; പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ –എം.എൽ.എ
cancel
camera_alt

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പ​ഴ​ങ്കാ​വ് ചീ​റോ​ക്ക​ര സു​രേ​ഷ് ബാ​ബു​വി​ന്റെ വീ​ട് കെ.​കെ. ര​മ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

വടകര: വയോധികനെ അയൽവാസി മർദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെ കെ.കെ. രമ എം.എൽ.എ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടകര പഴങ്കാവ് ചീറോക്കര സുരേഷ് ബാബുവിനെ (62) അയൽവാസി കമ്പിവടികൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേൽപിച്ചത്. ഹെൽത്ത് സർവിസിൽ ജോലിചെയ്യുന്ന കെ.ടി.കെ. സുരേഷ് ബാബുവാണ് മർദിച്ചതെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ സുരേഷ്ബാബു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലും പഴങ്കാവിലെ വീട്ടിലും എം.എൽ.എ സന്ദർശിച്ചു. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കഴിഞ്ഞദിവസം എം.എൽ.എയെ കണ്ടിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് കെ.കെ. രമ കുറ്റപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ പ്രതികളാകുന്ന കേസുകളിൽ വടകര പൊലീസിന്റെ മെല്ലെപ്പോക്ക് നയം പതിവാകുകയാണ്.

പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ഇതുകണ്ടതാണ്. മർദനമേറ്റ സുരേഷ് ബാബു ഇപ്പോഴും അത്യാസന്നനിലയിലാണ്. അന്വേഷണം ഊർജിതമാക്കണമെന്ന് റൂറൽ എസ്.പിയോട് എം.എൽ.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, പുറന്തോടത്ത് സുകുമാരൻ, പ്രേമൻ, സുബിൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assault on the Elderly woman; Criminal negligence on the part of the police – M.L.A
Next Story