അധ്യാപകന്‍റെ കൈവെട്ടിയ കേസ്; വിചാരണ നീട്ടണമെന്ന പ്രതികളുടെ ആവശ്യം തള്ളി
text_fieldsകൊച്ചി: അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിചാരണ നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പോപുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ നൽകിയ ഹരജിയാണ് ഹൈകോടതി തള്ളിയത്.
കോവിഡ് സാഹചര്യത്തിൽ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ, വിചാരണ ഓൺലൈനായതിനാൽ കോവിഡ് ആശങ്കയില്ലെന്ന് എൻ.െഎ.എ വാദിച്ചു.
രണ്ടാംപ്രതി സജിൽ, ഒമ്പതാംപ്രതി നൗഷാദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. വിഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നതിനാൽ പ്രതികളെയും സാക്ഷികളെയും തിരിച്ചറിയാൻ ബുദ്ധിമുട്ടാകുമെന്ന വാദവും ഹരജിക്കാർ ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
2010ലാണ് ചോദ്യപ്പേപ്പർ വിവാദത്തെ തുടർന്ന് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായ ടി.ജെ. ജോസഫിന്‍റെ കൈ വെട്ടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

