Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാദാപുരം താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റം

text_fields
bookmark_border
nadapuram taluk hospital
cancel
camera_alt

ഡോ. ഭരത് കൃഷ്ണ

കോഴിക്കോട്: നാദാപുരത്ത് ഡോക്ടർക്ക് നേരെ കയ്യേറ്റം. നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ രണ്ട് പേർ ചേർന്ന് അക്രമിക്കുകയായിരുന്നു. ചാലക്കുടി സ്വദേശിയായ ഡോ. ഭരത് കൃഷ്ണയുടെ പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

കുറിപ്പില്ലാതെ മരുന്ന് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് ഡോക്ടർ പറഞ്ഞു. താൻ മരുന്ന് നൽകാൻ പറഞ്ഞെന്നവകാശപ്പെട്ട് നഴ്സിനോട് ദേഷ്യപ്പെട്ടു. ഇതോടെ വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു. രണ്ട് പേർ മദ്യപിച്ചിരുന്നു എന്ന് സംശയമുണ്ടെന്നും ഡോക്ടർ പറഞ്ഞു.

ഡോക്ടറുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി നാദാപുരം പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Assault on doctor in Nadapuram taluk hospital
Next Story