Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദമ്പതികളെ ബൈക്കുകളിൽ പിന്തുടർന്ന് ആക്രമിച്ച കേസ്; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
ദമ്പതികളെ ബൈക്കുകളിൽ പിന്തുടർന്ന് ആക്രമിച്ച കേസ്; ഒരാൾ അറസ്റ്റിൽ
cancel

കോഴിക്കോട്: നഗരത്തിൽ ദമ്പതികളെ ബൈക്കുകളിൽ പിന്തുടർന്ന് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. കേസിൽ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മുഹമ്മദ് അജ്മലാണ് മർദിച്ചതെന്നും മറ്റുള്ളവർക്കെതിരെ പരാതിയില്ലെന്നും പരാതിക്കാരനായ അശ്വിൻ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി ബൈക്കില്‍ പോകുന്നതിനിടെയാണ് ഇരിങ്ങാടന്‍പള്ളി സ്വദേശികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന അജ്മൽ അടുത്തെത്തി മര്‍ദിക്കുകയായിരുന്നു. ദമ്പതികൾ സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

ഉടൻ ദമ്പതികൾ പരാതിയുമായി സിറ്റി ട്രാഫിക് പൊലീസിനെയും നടക്കാവ് പൊലീസിനെയും സമീപിക്കുകയും പ്രതികൾ വന്ന വാഹനത്തിന്‍റെ നമ്പർ സഹിതം രേഖാമൂലം പരാതി നൽകുകയും ചെയ്തു. നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assault on couple; Five people are in custody
Next Story