Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോക്ടര്‍മാരടക്കം ആശുപത്രി ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റശ്രമവും അസഭ്യവര്‍ഷവും; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
shiju pater
cancel

തിരുവല്ല: തിരുവല്ല താലൂക്ക് xയില്‍ ഡോക്ടര്‍മാരടക്കമുളള ജീവനക്കാര്‍ക്കു നേരെ കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും നടത്തി അഴിഞ്ഞാടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റപ്പുഴ മാടംമുക്ക് സ്വദേശി ഷിജു പീറ്ററിനെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച അയല്‍ക്കാരിയുടെ വിവരം തിരക്കിയെത്തിയതാണ് ഇയാള്‍. ഡ്യൂട്ടി ഡോക്ടര്‍ രോഗിയെ പരിശോധിച്ച ശേഷം ഡ്രിപ്പിട്ട് കിടത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഷിജു ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാരായ ലക്ഷ്യ ശശികുമാര്‍, ലീന എന്നിവരോട് തട്ടിക്കയറി. ജീവനക്കാരെയും അസഭ്യംവിളിച്ചു.

ആശുപത്രിയിലെ നിരീക്ഷണ കാമറയില്‍ ഇയാള്‍ ബഹളം വെയ്ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 20 മിനിറ്റോളം ഷിജുവിന്റെ പ്രകടനം തുടര്‍ന്നു. ഇതിനിടെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Assault and indecent assault on hospital staff including doctors
Next Story