കുടുംബശ്രീയെപ്പറ്റി പഠിക്കാൻ അസം സംഘം കരിന്തളത്ത്
text_fieldsകുടുംബശ്രീ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ അസം സംഘം കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫിസിൽ
നീലേശ്വരം: കുടുംബശ്രീ സംരംഭങ്ങളെക്കുറിച്ചും പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ പഠിക്കുന്നതിനുമായി 44 അംഗ അസം സംഘം കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സന്ദർശിച്ചു. കുടുംബശ്രീ സംഘടന സംവിധാനങ്ങളെക്കുറിച്ചും പഞ്ചായത്ത് പ്രവർത്തനങ്ങളെ കുറിച്ചും കുടുംബശ്രീ പദ്ധതി പ്രവർത്തനങ്ങളെ കുറിച്ചും സംരംഭമേഖലയിലെ പ്രവർത്തനമികവിനെ കുറിച്ചും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജമ്മ ബെന്നി, സി.ഡി.എസ് ചെയർപേഴ്സൻ ഉഷരാജു, മെംബർ സെക്രട്ടറി പി.യു. ഷീല, കുടുംബശ്രീ എ.ഡി.എം.സി.സി.എച്ച്. ഇക്ബാൽ എന്നിവരും വിശദീകരണം നടത്തി.

