Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​യ​ക്കു​മ​രു​ന്നും...

മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
assam native arrested with drugs and cannabis
cancel

വ​ണ്ടൂ​ർ: അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ വ​ൻ വി​ല​മ​തി​ക്കു​ന്ന എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി അ​സം സ്വ​ദേ​ശി വ​ണ്ടൂ​ർ എ​ക്സൈ​സിെൻറ പി​ടി​യി​ലാ​യി. നൗ​ഗൗ​വ് ജി​ല്ല​ക്കാ​ര​നാ​യ ഷാ​ജ​ഹാ​ൻ അ​ലി​യെ (35) വാ​ണി​യ​മ്പ​ലം റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സം​ശ​യം തോ​ന്നി​യ എ​ക്സൈ​സ് ഇ​യാ​ളെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബാ​ഗി​ൽ​നി​ന്ന് ഒ​രു ഗ്രാം ​വീ​ത​മു​ള്ള 85 കു​പ്പി​ക​ളി​ലാ​ക്കി​യ എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ​ത്. ഒ​രു ഗ്രാ​മി​ന് ഹോ​ൾ​സെ​യി​ൽ വി​ല 2000 രൂ​പ​യും ചി​ല്ല​റ വി​ൽ​പ​ന 4000 രൂ​പ​ക്കു​മാ​ണെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

ഇ​യാ​ളി​ൽ​നി​ന്ന് ര​ണ്ട് കി​ലോ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മ​ഞ്ചേ​രി ആ​ന​ക്ക​യ​ത്തെ ഒ​രു സ്വ​കാ​ര്യ പ​ശു ഫാ​മി​ൽ മേ​ൽ​നോ​ട്ട​ക്കാ​ര​നാ​യി ജോ​ലി​യെ​ടു​ക്കു​ന്ന​യാ​ളാ​ണ് ഷാ​ജ​ഹാ​ൻ അ​ലി. ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

കാ​ളി​കാ​വ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഒ. വി​നോ​ദ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ആ​ർ.​പി. സു​രേ​ഷ് ബാ​ബു, പി. ​ഷി​ബു, അ​ശോ​ക്, എ.​കെ. നി​മി​ഷ, എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി. ​ലി​ജി​ൻ, കെ.​എ​സ്. അ​രു​ൺ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:drugs cannabis assam arrest 
News Summary - assam native arrested with drugs and cannabis
Next Story