Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുളിക്കാൻ ഇറങ്ങിയ അസം...

കുളിക്കാൻ ഇറങ്ങിയ അസം യുവാവ്​ ഒഴുക്കിൽപ്പെട്ട്​ മരിച്ചു

text_fields
bookmark_border
കുളിക്കാൻ ഇറങ്ങിയ അസം യുവാവ്​ ഒഴുക്കിൽപ്പെട്ട്​ മരിച്ചു
cancel

തൃശൂർ: കോൾ പാടത്ത്​ കുളിക്കാനിറങ്ങിയ അസം സ്വദേശി യുവാവ്​ ഒഴുക്കിൽപ്പെട്ട്​ മരിച്ചു. നെടുപുഴ ചീനിക്കൽ റോഡിൽ പുത്തൻ കോളിൽ കുളിക്കാനിറങ്ങിയ എമിൽ എയിൻഡാണ്​(23) മരിച്ചത്​. ഞായറാഴ്​ച  ഉച്ച ഒന്നരയോടെയാണ്​ യുവാവിനെ കാണാതായത്.​ ഫയർഫോഴ്​സി​​​െൻറയും നാട്ടുകാരുടെയും തിരച്ചിലിൽ വൈകുന്നേരം 4.45 ഒാടെ മൃത​േദഹം കണ്ടെത്തി. 

തൃശൂർ നഗരത്തിൽ ‘ചിക്കു ട്രേഡേഴ്​സ്’ ജീവനക്കാരനാണ്​. കടയുടമയുടെ നെടുപുഴയിലെ ഫാം ഹൗസിലാണ്​ താമസം. അവിടത്തെ ജീവനക്കാരനും സുഹൃത്തുമായ പാലക്കാട്​ സ്വദേശി ജിജേഷുമൊത്ത്​ കുളിക്കാനിറങ്ങിയതായിരുന്നു. ജിജേഷ്​ പെ​െട്ടന്ന്​ കരയിലേക്ക്​ തിരിച്ചു. എന്നാൽ, ദൂരേക്ക്​ നീന്തിയ എമിൽ കുഴഞ്ഞ്​ മുങ്ങുകയായിരുന്നുവെന്ന്​ ജിജേഷ്​ പൊലീസിൽ മൊഴി നൽകി. 

കൈകൾ ഉയർത്തി രക്ഷിക്കാൻ ആവശ്യ​പ്പെട്ട എമിൽ മുങ്ങുന്നതാണ്​ കണ്ടതെന്ന്​ ജിജേഷ്​ പറഞ്ഞു. നാട്ടുകാർ ഒാടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്​സ്​ ഉടൻ സ്​ഥലത്തെത്തി. കോൾപാടത്ത്​ ഒഴുക്കുള്ള തോടുണ്ട്​. വെള്ളം കയറിയതിനാൽ തോട​ും പാടവും തിരിച്ചറിയാനാവില്ല. ഇൗ തോട്ടിൽ കുടുങ്ങിയതാവാമെന്ന്​ കരുതുന്നു. 

കഴിഞ്ഞ ദിവസവും എമിലും ഫാം ഹൗസിലെ സുഹൃത്തുക്കളും കോൾപാടത്ത്​ നീന്തി കുളിച്ചിരുന്നു. അസം ഗോഹട്ടി ശ്വേതാപൂർ സ്വദേശിയായ എമിൽ അവിവാഹിതനാണ്​. മൃത​േദഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdeath newsmalayalam newsAssam ManThrissur News
News Summary - Assam Man Dead in thrissur -Kerala News
Next Story