ഖമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എ.എസ്.പി
text_fieldsകാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ കേസിൽ പ്രതിയായ മഞ്ചേശ്വരം എം.എൽ.എയും മുസ്ലിംലീഗ് നേതാവുമായ എം.സി. ഖമറുദ്ദീൻെറ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് എ.എസ്.പി വിവേക് കുമാർ. ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. എം.എൽ.എക്കെതിരായ തെളിവുകൾ ലഭിച്ചതായി എ.എസ്.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസിൽ എം.എൽ.എയെ ചോദ്യംചെയ്യൽ തുടരുകയാണ്. കാസർകോട് എസ്.പി ഓഫിസിൽ 10 മണിയോടെയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്.
ജ്വല്ലറി ജനറൽ മാനേജർ പൂക്കോയ തങ്ങൾ ഉൾപ്പെടെ കമ്പനിയിലെ 16 ഡയറക്ടർമാരെയും ജീവനക്കാരെയും നേരത്തെ ചോദ്യംചെയ്തിരുന്നു. കൂടാതെ, കേസ് ഒത്തുതീർക്കാൻ മുസ്ലിം ലീഗ് നേതൃത്വം മധ്യസ്ഥതക്ക് ഏൽപിച്ച കല്ലട്ര മാഹിൻ ഉൾപ്പെടെ 60 പേരെയും ഇതുവരെ ചോദ്യംചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബാങ്ക് പരിശോധനകളിൽ നിന്നുമായി സുപ്രധാന രേഖകൾ കണ്ടെത്തിയെന്നും നിർണായക നടപടി ഉടൻ പ്രതീക്ഷിക്കാമെന്നും അന്വേഷണസംഘം സൂചന നൽകിയിരുന്നു.