ഞങ്ങളുടെ സഹപാഠി അശോകന് വിവാഹിതനാവുകയാണ്...
text_fieldsഗുരുവായൂര്‍: കുടുംബ ജീവിതത്തിെൻറ ക്ലാസ്മുറിയിൽ കയറാന്‍ മടിച്ചു നിന്ന അശോകനെ ക തിര്മണ്ഡപത്തിലേക്ക് ആനയിക്കുമ്പോള്‍ പഴയ സഹപാഠികൾക്ക് അഭിമാന നിമിഷം. മൂന്നര പ തിറ്റാണ്ട് മുമ്പത്തെ സൗഹൃദം വഴി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞതിെൻ റ സന്തോഷമാണ് അശോകനും.
മാമബസാര്‍ പരേതനായ തെക്കുംതല കുഞ്ഞപ്പെൻറ മകന് അശോക നും ചക്കംകണ്ടം കാക്കശേരി പരേതനായ കൊച്ചുവിെൻറയും മണിയുടെയും മകള്‍ അജിതയും നവംബര്‍ 24ന് വിവാഹിതരാവുകയാണ്.
ചാവക്കാട് എം.ആര്.ആര്.എം. ഹൈസ്കൂളിലെ 1983 -84 ബാച്ചിലെ സഹപാഠികളാണ് ബാച്ച്ലര് ക്ലാസില്‍ നിന്ന് ഇദ്ദേഹത്തെ കുടുംബ ജീവിതത്തിലേക്ക് മാറ്റിയത്. ഇന്ന് എല്ലാവരും ഏകദേശം 55 വയസ്സുകാർ. ചെറുപ്പത്തില്‍ പിതാവും 15 വര്‍ഷം മുമ്പ് മാതാവും മരിച്ച അശോകെൻറ ഒറ്റപ്പെട്ട ജീവിതം കണ്ടാണ് രണ്ട് മാസം മുമ്പ് നടന്ന ക്ലാസ്മേറ്റ്സ് സംഗമത്തില്‍ ‘ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന്’ കൂട്ടുകാര്‍ തീരുമാനിച്ചത്.
സഹപാഠികളിൽ പലര്‍ക്കും പേരക്കുട്ടികളായിട്ടും കൂട്ടുകാരന് ഇങ്ങനെ ഒറ്റത്തടിയായി നടന്നു കൂടെന്ന് അവര്‍ പ്രഖ്യാപിച്ചു.
ഗുരുവായൂരിലെ ഓട്ടോ ഡ്രൈവറായ അശോകന് തൽക്കാലത്തേക്ക് ഓട്ടം നിര്‍ത്തി കൂട്ടുകാര്‍ക്കൊപ്പം പെണ്ണുകാണാനിറങ്ങി. അധികം താമസിയാതെ തന്നെ അജിതയെ കണ്ട് ഇഷ്ടപ്പെട്ടു.
പെണ്ണിനെ കണ്ടെത്തി കൊടുക്കുക മാത്രമല്ല, കല്യാണ ചെലവുകളും വഹിക്കുന്നത് ക്ലാസ്മേറ്റ്സ് തന്നെ. നൂറ്റമ്പതോളം പേര് വരുന്ന ബാച്ചില്‍ ഡോക്ടര്‍മാരും അധ്യാപകരും പ്രവാസികളും തുടങ്ങി ജീവിതത്തിെൻറ നാനാതുറകളിലുമുള്ളവരുണ്ട്.
വരനും വധുവിനുമുള്ള ആഭരണങ്ങളും വസ്ത്രവുമെല്ലാം ഇവര്‍ എടുത്തു കഴിഞ്ഞു. ബാച്ചിലെ ആണ്‍കുട്ടികള്‍ അശോകന് വേണ്ട വസ്ത്രങ്ങളെല്ലാം എടുത്തപ്പോള്‍, പെണ്‍കുട്ടികള്‍ അജിതക്ക് വേണ്ടിയുള്ള വസ്ത്രങ്ങളെടുത്തു. കല്യാണക്കത്തും കൂട്ടുകാരുടെ വക സ്പെഷലാണ്. ‘ഞങ്ങളുടെ സഹപാഠി അശോകന് വിവാഹിതനാവുകയാണ്’ എന്ന് തുടങ്ങുന്ന വേറിട്ട ക്ഷണക്കത്തിെൻറ രൂപകല്പന ഗള്‍ഫിലുള്ള സഹപാഠിയുടേതാണ്. നവംബര്‍ 24ന് ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വിവാഹ വിരുന്നും ഒരുക്കിയിട്ടുണ്ടെന്ന് ബാച്ചിലെ അംഗവും ഇപ്പോള്‍ അതേ സ്കൂളിലെ അധ്യാപകനുമായ എം.സി. സുനില്‍കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
