Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅസ്ലം വധം: രണ്ട്...

അസ്ലം വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍കൂടി കസ്റ്റഡിയില്‍

text_fields
bookmark_border
അസ്ലം വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍കൂടി കസ്റ്റഡിയില്‍
cancel
നാദാപുരം: യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശികളായ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍കൂടി പൊലീസ് പിടിയിലായതായി സൂചന.  പാട്യം പത്തായക്കുന്ന് മുതിയങ്ങ സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. നാദാപുരം സി.ഐ ജോഷി ജോസിന്‍െറ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രിയാണ് ഇരുവരെയും പിടികൂടിയത്. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിനുമുമ്പ് അദ്ദേഹത്തിനുനേരെ നടന്ന വധശ്രമക്കേസില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ടി.പി കൊല ചെയ്യപ്പെട്ട ശേഷമാണ് ചോമ്പാല്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ അറസ്റ്റിലായ ഇവരടങ്ങുന്ന സംഘത്തെ കോടതി വെറുതെ വിട്ടയക്കുകയായിരുന്നു. റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ നാദാപുരത്തത്തെി പ്രതികളെ ചോദ്യം ചെയ്തതായാണ് വിവരം. ഇവരുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തിയേക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aslam murder case
News Summary - aslam murder
Next Story