അസ് ലം വധം: പ്രധാന പ്രതി അറസ്റ്റില്‍
text_fieldsനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ പാട്യം സ്വദേശി സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
പത്തായക്കുന്നിലെ വിജേഷിനെയാണ് (34) നാദാപുരം സി.ഐ ജോഷി ജോസ് അറസ്റ്റ് ചെയ്തത്. പാട്യം പത്തായകുന്നിലെ വീട് വളഞ്ഞ് പ്രത്യേക അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ പ്രധാന പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
അസ്ലമിനെ കൊലപ്പെടുത്താനുപയോഗിച്ച ഇന്നോവ കാറിലെ സംഘത്തോടൊപ്പം സഞ്ചരിച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അസ്ലമിനെ ഇടിച്ച് വീഴ്ത്തിയപ്പോള്‍ കാറില്‍നിന്ന് ഇറങ്ങി വിജേഷ് വെട്ടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് വിജേഷിനെ തേടി പൊലീസ് പത്തായക്കുന്നിലത്തെിയെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ കൂടെ ഉണ്ടായിരുന്ന മറ്റ് നാല് പേരെ പറ്റിയും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.