Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.എസ്.ഐയുടെ കൊലപാതകം: മുഖ്യപ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
പുനലൂർ: കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസിലെ എ.എസ്.ഐയെ വെടിവെച്ചുകൊന്ന കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. എ.എസ്. ഐ വിൽസനെ വെടിവച്ച് കൊലപ്പെടുത്തിയ അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ യു.എ.പി.എ ചുമ ത്തിയേക്കും.
ഉഡുപ്പി റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇരുവരെയും കർണാടക പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിൽസനെ പ്രതികൾ കളിയിക്കാവിളയിലെ ചെക്പോസ്റ്റിൽവച്ച് വെടിവച്ചു കൊന്നത്.
പ്രതികൾ തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്ര സ്വഭാവമുള്ള സംഘടനയിൽ പ്രവർത്തിക്കുന്നവരാണെന്നാണ് പൊലീസ് നിഗമനം. ഇവർ കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിൽ വെച്ചാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
