മദ്യപിച്ച എ.എസ്.ഐ ഓടിച്ച കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു
text_fieldsകാറുമായി ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ എ.എസ്.ഐയെ നാട്ടുകാർ തടഞ്ഞ് പൊലീസിലേൽപിച്ചു. മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ എ.എസ്.ഐയെ അറസ്റ്റു ചെയ്തു. മലപ്പുറം പൊലീസ് ക്യാമ്പിലെ എ.എസ്.ഐ പ്രശാന്താണ് അറസ്റ്റിലായത്.
തൃശൂർ കണ്ണാറയിലാണ് എ.എസ്.ഐ അപകടമുണ്ടാക്കിയത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ ഒരു കിലോമീറ്ററോളം നിർത്താതെ പോയി. കാറിന്റെ തകരാർ പരിശോധിക്കാനായി ഒരു കിലോമീറ്ററോളം അകലെ നിർത്തിയപ്പോൾ നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിനെ വിളിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികരുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. വടക്കേക്കാട് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയപ്പോൾ പരിചയപ്പെട്ട ആളുകളോടൊപ്പമാണ് എ.എസ്.ഐ യാത്ര ചെയ്തിരുന്നത്. കാറിലുണ്ടായിരുന്ന എല്ലാവരും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. എ.എസ്.ഐ പ്രശാന്താണ് കാറോടിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

