ഫോൺ പോയാലെന്താ... അശ്വിൻ രക്ഷിച്ചത് അജ്മലിന്റെ ജീവൻ
text_fieldsഅശ്വിൻ കൃഷ്ണ
നാദാപുരം: ചെക്യാട് ചോയിത്തോട്ടിൽ മുങ്ങിയ അഞ്ചുവയസ്സുകാരന് വിദ്യാർഥി രക്ഷകനായി. ചോയിത്തോട്ടിൽ മുങ്ങിത്താഴ്ന്ന ചെക്യാട് ചാത്തോത്ത് നംഷിദ്-നസ്രത്ത് ദമ്പതികളുടെ മകൻ അഞ്ചു വയസ്സുകരൻ അജ്മലിനെയാണ് ചെക്യാട് കുന്നത്ത് അശ്വിൻ കൃഷ്ണ (ടിൻറു) രക്ഷിച്ചത്. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ അശ്വിെൻറ വിലപിടിപ്പുള്ള ഫോൺ വെള്ളത്തിൽ നഷ്ടമായി.
അലക്കാനെത്തിയ അയൽവാസി സ്ത്രീക്കൊപ്പം എത്തിയ കുട്ടി തോട്ടിലെ വെള്ളത്തിലെ ചുഴിയിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീയുടെ കരച്ചിൽ കേട്ട് അതുവഴി പോകുകയായിരുന്ന അശ്വിൻ കൃഷ്ണ വെള്ളത്തിൽ ചാടി കുട്ടിയെ ഏറെ സാഹസപ്പെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
തലശ്ശേരി ക്രൈസ്റ്റ് കോളജ് ഡിഗ്രി വിദ്യാർഥിയായ അശ്വിൻ കൃഷ്ണ, കൂലിപ്പണിക്കാരായ ചെക്യാട് കുന്നത്ത് കുമാരൻ- കോമള ദമ്പതികളുടെ മകനാണ്. അജ്മലിെൻറ പിതാവ് നംഷിദിെൻറ സുഹൃത്തുക്കൾ അശ്വിൻ കൃഷ്ണയെ പാരിതോഷികം നൽകി അഭിനന്ദിച്ചു.

