Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഷ്​ടമിരോഹിണി ഇന്ന്​;...

അഷ്​ടമിരോഹിണി ഇന്ന്​; ഗുരുവായൂരിൽ നിയന്ത്രണങ്ങളോടെ ആഘോഷം

text_fields
bookmark_border
guruvayur
cancel

ഗു​രു​വാ​യൂ​ര്‍: ശ്രീ​കൃ​ഷ്ണ​െൻറ പി​റ​ന്നാ​ളാ​യ അ​ഷ്​​ട​മി​രോ​ഹി​ണി തി​ങ്ക​ളാ​ഴ്ച. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ച​ട​ങ്ങു​ക​ളി​ൽ കു​റ​വ് വ​രു​ത്താ​തെ​യാ​ണ് ഗു​രു​വാ​യൂ​രി​ലെ അ​ഷ്​​ട​മി​രോ​ഹി​ണി. ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്ത 5000 പേ​ർ​ക്കും ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ നി​വാ​സി​ക​ൾ​ക്കു​മാ​ണ് ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി.

1000 രൂ​പ ന​ൽ​കി നെ​യ്‌​വി​ള​ക്ക് ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്കും പ്ര​വേ​ശ​ന​മു​ണ്ട്. പു​ല​ർ​ച്ച 3.15 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യും ഉ​ച്ച​ക്ക്​ 3.30 മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യു​മാ​ണ് പ്ര​വേ​ശ​നം. അ​ത്താ​ഴ​പ്പൂ​ജ സ​മ​യ​ത്ത് പ്ര​വേ​ശ​ന​മി​ല്ല. രാ​വി​ലെ​യും ഉ​ച്ച ക​ഴി​ഞ്ഞും കാ​ഴ്ച​ശീ​വേ​ലി​ക്ക് ക്ഷേ​ത്ര​ത്തി​ലെ അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​ക്കാ​രാ​യ വാ​ദ്യ​ക്കാ​ർ അ​ണി​നി​ര​ക്കു​ന്ന മേ​ളം അ​ക​മ്പ​ടി​യാ​കും. പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ നേ​തൃ​ത്വം ന​ൽ​കും.

വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പ് രാ​ത്രി 9.30ന് ​ആ​രം​ഭി​ക്കും. സ്വ​ർ​ണ​ക്കോ​ല​മാ​ണ് എ​ഴു​ന്ന​ള്ളി​ക്കു​ക. എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്ക് ഒ​രാ​ന മാ​ത്ര​മേ ഉ​ണ്ടാ​കൂ.

മേ​ൽ​പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ക​ല പു​ര​സ്കാ​രം ഓ​ട്ട​ന്തു​ള്ള​ൽ ക​ലാ​കാ​ര​ൻ മ​ണ​ലൂ​ർ ഗോ​പി​നാ​ഥി​ന് സ​മ്മാ​നി​ക്കും. ശു​ചി​മു​റി സ​മു​ച്ച​യ സ​മ​ർ​പ്പ​ണം, ക​ച്ച​വ​ട സ​മു​ച്ച​യ ത​റ​ക്ക​ല്ലി​ട​ൽ, ആ​ന​ത്താ​വ​ള​ത്തി​ലെ തൂ​ക്കം നോ​ക്കു​ന്ന സം​വി​ധാ​ന​ത്തി​െൻറ ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും മ​ന്ത്രി നി​ർ​വ​ഹി​ക്കും.

മേ​ല്‍പ​ത്തൂ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കീ​ട്ട് അ​ഞ്ചി​ന് ക്ഷേ​ത്ര​ക​ലാ​പു​ര​സ്‌​കാ​ര ജേ​താ​വ് മ​ണ​ലൂ​ര്‍ ഗോ​പി​നാ​ഥി​െൻറ ഓ​ട്ട​ന്തു​ള്ള​ൽ രാ​മാ​നു​ച​രി​തം അ​ര​ങ്ങേ​റും. 6.30ന് ​ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​ഥ​ക​ളി. ക​ഥ കു​ചേ​ല​വൃ​ത്തം. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ മേ​ൽ​പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​​െ​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ക​ലാ​പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayurAshtami rohini
News Summary - Ashtamirohini today; Celebration with restrictions in Guruvayur
Next Story