Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിവേഴ്​സിറ്റി...

യൂനിവേഴ്​സിറ്റി കോളേജിലേത്​ സംഘി​ മോഡൽ ആക്രമണം– ആഷിക്​ അബു

text_fields
bookmark_border
യൂനിവേഴ്​സിറ്റി കോളേജിലേത്​ സംഘി​ മോഡൽ ആക്രമണം– ആഷിക്​ അബു
cancel

കൊച്ചി: യൂനിവേഴ്​സിറ്റി കോളേജിൽ നടന്നത്​ സംഘി മോഡൽ ആക്രമണമാണെന്ന്​ സംവിധായകൻ ആഷിക്​ അബു. ഫേസ്​ബുക്കിലാണ്​ ആഷിഖ്​ അബു അ​ഭിപ്രായ പ്രകടനം നടത്തിയത്​. 

ഒൗട്ട്​ സൈഡർ ആയി ക്യാമ്പസിൽ വരുന്ന മറ്റു വിദ്യാർഥികളെ സദാചാര വിരുദ്ധരും സാമൂഹ്യ വിരുദ്ധരുമായി മുദ്രകുത്തി കൂട്ടം ചേർന്ന്​ ആക്രമിക്കുക എന്നത്​ പ്രാകൃതമാണ്​. എസ്​.എഫ്​.​െഎയുടെ രണ്ട്​ രൂപ  മെംബർ ആണെങ്കിൽ പോലും അക്രമണം നടത്തിയവരെ ഇനി എസ്​.എഫ്​.​െഎയുടെ കൊടി പിടിക്കാൻ  അനുവദിക്കരുതെന്നും ആഷിഖ്​ അബു ഫേസ്​ബുക്ക്​ കുറിപ്പിൽ ആവശ്യപ്പെട്ടു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണരൂപം

" ഔട്ട് സൈഡർ " ആയി ക്യാമ്പസിൽ വരുന്ന മറ്റുവിദ്യാർത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാർഷ്ട്യം നിറഞ്ഞ മുൻവിധിയോടെ മുദ്രകുത്തി കൂട്ടംചേർന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളിൽ പതിവാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് 'സംഘി മോഡൽ 'ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം . #ഇരകൾക്കൊപ്പം

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrum university collegeashiq abu
News Summary - ashiq abu on university college issue
Next Story