Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സതീശനെ സന്ദർശിച്ച് ആശാവർക്കർമാർ

text_fields
bookmark_border
ആശവര്‍ക്കര്‍മാരുടെ വേതന വര്‍ധന സംബന്ധിച്ച തീരുമാനം ആദ്യ മന്ത്രിസഭ യോഗത്തിലുണ്ടാകുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്
സതീശനെ സന്ദർശിച്ച് ആശാവർക്കർമാർ
cancel
camera_alt

ആശാവർക്കർമാർ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിക്കുന്നു

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരസമിതി നേതാക്കൾ കന്‍റോൺമെന്‍റ് ഹൗസിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടു. സതീശന്‍റെ നേതൃത്വത്തിൽ പുതിയ സർക്കാർ വരുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് നേതാക്കൾ കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സമരത്തിന് തങ്ങളോടൊപ്പം 266 ദിവസവും എല്ലാ പിന്തുണയും നൽകി നിരവധി തവണ സമരപന്തലിൽ വന്ന പ്രതിപക്ഷ നേതാവാണ് ഇപ്പോൾ മുഖ്യമന്ത്രിയായി സ്ഥാനമേൽകാൻ പോകുന്നത്. സമരത്തിന് അദ്ദേഹം നൽകിയ പിന്തുണക്ക് നന്ദി പറയാനും മുഖ്യമന്ത്രിയാകുന്നതിൽ അഭിനന്ദിക്കാനുമാണ് എത്തിയത്. ആശവര്‍ക്കര്‍മാരുടെ വേതന വര്‍ധന സംബന്ധിച്ച തീരുമാനം ആദ്യ മന്ത്രിസഭ യോഗത്തിലുണ്ടാകുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, സമരസമിതി കോഓഡിനേറ്റർ എസ്. മിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

വേതന വര്‍ധന തീരുമാനം ആദ്യ മന്ത്രിസഭ യോഗത്തിലുണ്ടാകുമെന്ന സതീശന്റെ പ്രഖ്യാപനം നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ സ്ത്രീതൊഴിലാളികള്‍ സമരം ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ASHA workers visit Satheesan
Next Story