Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണറേറിയം വർധിപ്പിച്ച തദ്ദേശസ്ഥാപന അധ്യക്ഷരെ ആദരിക്കാൻ ആശമാർ

text_fields
bookmark_border
ഓണറേറിയം വർധിപ്പിച്ച തദ്ദേശസ്ഥാപന അധ്യക്ഷരെ ആദരിക്കാൻ ആശമാർ
cancel

തിരുവനന്തപുരം: ഓണറേറിയം വർധന പ്രഖ്യാപിച്ച തദ്ദേശ സ്‌ഥാപന അധ്യക്ഷരെ ആശ വർക്കർമാർ ആദരിക്കും. ഏപ്രിൽ 21ന് സമരവേദിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ്​ ആദരം. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഈ അധ്യക്ഷരെ നേരിട്ട് ക്ഷണിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

രണ്ടുമാസമായി തുടരുന്ന സമരത്തിന്‍റെ പുരോഗതി വിലയിരുത്താൻ ഞായറാഴ്‌ച ചേർന്ന കേരള ആശ ഹെൽത്ത്‌ വർക്കേഴ്‌സ്‌ അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റിയിലാണ്‌ തീരുമാനം. ന്യായമായ ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നതുവരെ രാപകൽ സമരവും അതിശക്തമായ അവകാശപോരാട്ടവും തുടരാനും യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന രാപകൽ സമരം 64 ദിവസവും നിരാഹാരസമരം 25 ദിവസവും പിന്നിടുമ്പോഴും സർക്കാർ അവഗണന തുടരുകയാണ്‌. സോഷ്യൽ മീഡിയ വഴി നടക്കുന്ന അപവാദപ്രചാരണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ല. സംസ്‌ഥാനത്തെ 99 ശതമാനം ആളുകളും സമരത്തിന്‌ ഒപ്പമാണെന്ന്​ സമരസമിതി നേതാവ്‌ എസ്‌. മിനി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asha workers to honor local body chairmen who have increased honorarium
Next Story