ആശാപ്രവർത്തകരുടെ സമരം: ഐക്യദാർഢ്യ മഹാറാലി 25 ന്
text_fieldsതിരുവനന്തപുരം: ആശാ പ്രവർത്തകരുടെ അതി ജീവനസമരത്തിന് പിന്തുണ അർപ്പിച്ച് സംസ്ഥാനത്തെ വിവിധ ജനകീയ സമര നേതാക്കൾ 25ന് തലസ്ഥാനത്ത് എത്തിച്ചേരും. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ ജനകീയ സാംസ്കാരിക സാമൂഹിക നേതാക്കളും പങ്കെടുക്കും. സെക്രട്ടറിയേറ്റിനു മുന്നിലുള്ള ആശ സമരപ്പന്തലിൽ 11ന് ഐക്യദാർഢ്യ സമ്മേളനം ആരംഭിക്കും.
അക്ഷരാർഥത്തിൽ അന്നം മുട്ടിക്കഴിയുന്ന അശരണരായ ആശ ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ നടത്തിവരുന്ന നിലനിൽപ്പിനായുള്ള സമരത്തിൽ ഉന്നയിക്കുന്ന ന്യായമായ എല്ലാ ഡിമാൻഡ്കളും അംഗീകരിച്ച് സമരം എത്രയും വേഗം ഒത്തുചേർപ്പാക്കണം എന്നാവശ്യപ്പെടട്ടാണ് ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്.
ദിവസം 12 മണിക്കൂറിലേറെ പണിയെടുക്കുന്ന ഒരു വിഭാഗം മിനിമം ഡിമാൻഡ് ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരം യഥാർത്ഥത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുവാനുള്ള പോരാട്ടം കൂടിയാണ്. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയാണ് ഐക്യദാർഢ്യറാലി സംഘടിപ്പിക്കുന്നത്.
25ന് നടക്കുന്ന ഐക്യദാർഢ്യ റാലി രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ അന്നേദിവസം രാവിലെ 10. 30 ന് ആരംഭിക്കുമെന്ന് പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.എം.പി. മത്തായി, ജനറൽ സെക്രട്ടറി എം. ഷാജർഖാൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

