ആശാപ്രവര്‍ത്തകരുടെ സമരം: സര്‍ക്കാര്‍ ദുരഭിമാനം വെടിയണം-കെ.സി. വേണുഗോപാല്‍
text_fieldsതിരുവനന്തപുരം: അനാവശ്യ ദുരഭിമാനം വെടിഞ്ഞ് ആശാപ്രവര്‍ത്തകരുടെ സമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സെക്രട്ടറിയേറ്റിലെ ആശാപ്രവര്‍ത്തകരുടെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രത്തില്‍ ഇതിഹാസം തീര്‍ത്ത പോരാട്ടമാണ് 48 ദിവസമായി തുടരുന്ന ആശാപ്രവര്‍ത്തകരുടെ സമരം. പ്രത്യേകിച്ച് രാഷ്ട്രീയമില്ലാതെ ന്യായമായ ആവശ്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. അവരെ ശത്രുപക്ഷത്ത് നിര്‍ത്തി ആക്രമിക്കുന്നത് സങ്കടകരമാണ്. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്.
തൊഴിലാളി സമരങ്ങളിലൂടെ വളര്‍ന്ന് വന്ന നേതാക്കളാണ് ആശമാരുടെ സമരത്തെ അധിക്ഷേപിക്കുന്നത്. സമരങ്ങളെ സഹിഷ്ണുതയോടെ കാണണം. അവകാശസമരങ്ങളെ ഭീഷണിപ്പെടുത്തിയല്ല നേരിടേണ്ടത്. സര്‍ക്കാര്‍ സമീപനത്തില്‍ സൗഹൃദവും സൗമ്യതയും വേണം. ആരോഗ്യമേഖലയില്‍ വലിയ സംഭാവനകള്‍ ചെയ്യുന്ന ആശാപ്രവര്‍ത്തകരോട് സര്‍ക്കാര്‍ മനുഷ്യത്വം കാട്ടണമെന്നും വേണുഗോപാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

