Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2024 10:16 AM IST Updated On
date_range 3 Feb 2024 10:16 AM ISTആശ വർക്കർമാരുടെ വേതനം കൂട്ടി; വിതരണത്തിന് 31.35 കോടി രൂപ അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ആശ വർക്കർമാരുടെ പ്രതിഫലത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധന. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
നേരത്തെ 6000 രൂപയായിരുന്നു പ്രതിഫലം. പുതിയ വർധനവോടെ 7000 രൂപയായി ഉയരും. 26,125 പേർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. പ്രതിഫലം പൂർണമായും സംസ്ഥാന സർക്കാറാണ് നൽകുന്നത്. കേന്ദ്ര സർക്കാർ ആശ വർക്കർമാർക്ക് 2,000 രൂപയാണ് ഇൻസെന്റീവായി നൽകുന്നത്.
അതേസമയം, കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച തുക മൂന്നു മാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

