Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശ വർക്കർമാരുടെ...

ആശ വർക്കർമാരുടെ ഹോണറേറിയം വർധന: യു.ഡി.എഫ് സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് തൊഴിലാളികൾ

text_fields
bookmark_border
ആശ വർക്കർമാരുടെ ഹോണറേറിയം വർധന: യു.ഡി.എഫ് സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് തൊഴിലാളികൾ
cancel

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമേറ്റതോടെ തങ്ങളുടെ നീണ്ടകാലത്തെ ആവശ്യങ്ങൾ ഉടൻ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിൽ ആശ വർക്കർമാർ. ഹോണറേറിയം വർധിപ്പിക്കലടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ 266 ദിവസം നീണ്ട രാപ്പകൽ സമരം നയിച്ച തൊഴിലാളികളാണ് പുതിയ സർക്കാറിന്റെ നടപടികൾക്കായി കാത്തിരിക്കുന്നത്. അതേസമയം, നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പുതിയ സർക്കാറിനെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം.

പ്രതിദിന വേതനം 700 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ അനുവദിക്കുക, പെൻഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. ആദ്യഘട്ടത്തിൽ സി.ഐടിയുവും സി.പി.എം നേതാക്കളും സമരത്തെ തള്ളിപ്പറഞ്ഞതോടെയാണ് പ്രതിപക്ഷം തൊഴിലാളികൾക്ക് പരസ്യ പിന്തുണയുമായി എത്തിയത്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ ഉറപ്പുനൽകിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹോണറേറിയം 1000 രൂപ വർധിപ്പിച്ചതിനെ തുടർന്ന് 2025 നവംബർ ഒന്നിനാണ് ഫെബ്രുവരിയിൽ ആരംഭിച്ച സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. സമരത്തിന്റെ സമ്മർദ്ദഫലമായി കേന്ദ്ര സർക്കാർ ഫിക്സഡ് ഇൻസെന്റീവ് 1500 രൂപയിൽ നിന്ന് 3500 രൂപയായി ഉയർത്തുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്കിടയിലും ജനവികാരം മാനിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാകണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf govtProtestsAsha Workers
News Summary - ASHA workers' honorarium hike: Workers pin hopes on UDF government
Next Story