ആശാ സമരം : മുഖ്യ മന്ത്രി വിചാരിച്ചാൽ അര മണിക്കൂർ കൊണ്ട് തീരുന്ന പ്രശ്നങ്ങളേയുള്ളു-രമേശ് ചെന്നിത്തല
text_fieldsതിരു: മുഖ്യമന്ത്രി വിചാരിച്ചാൽ അര മണിക്കുർ കൊണ്ട് തിരാവുന്ന വിഷയമാണ് ആശാവർക്കർമാരുടെതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമരപന്തൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവരുടെ പ്രയാസങ്ങൾ എന്തെന്ന് അറിയണം അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചർച്ച ചെയ്യുവാൻ മുഖ്യമന്ത്രി ഇവരെ വിളിക്കണം. ഓണറേറിയം വർധിപ്പിക്കണം. വിരമിക്കൽ ആനുകൂല്യങ്ങൾ കൊടുക്കണം. ഇതെല്ലാം ന്യായമായ ആവശ്യങ്ങളാണ്. വെറും 232 രൂപ കൊണ്ട് ഇക്കാലത്ത് ആർക്കാണ് ജീവിക്കാൻ കഴിയുകയില്ല. മുഖ്യമന്ത്രി ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി ഇടപ്പെടുകയാണ് വേണ്ടത്.
ഈ വിഷയത്തിൽ ധനകാര്യ മന്ത്രിയുടെ പ്രസ്താവന വളരെ ദൗർഭാഗ്യകരമായി പോയി. എല്ലാവർക്കും വാരിക്കോരി കൊടുക്കുകയല്ലേ എന്നാണ് മന്ത്രി പറഞ്ഞത്, വാരിക്കോരി കൊടുക്കേണ്ട, ഈ പാവങ്ങൾക്ക് വയർ നിറക്കാനുള്ളത് കൊടുത്താൽ മതി.
ക്രൂരതയാണ് സർക്കാർ ആശാ പ്രവർത്തകരഓടഅ കാണിക്കുന്നത്. ഇവരുടെ ജീവിക്കാൻ വേണ്ടിയുള്ള സമരത്തോടൊപ്പം ഞങ്ങളുണ്ടാകും ഇനി ഇവരോട് പ്രതികാര നടപടിയുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ അതിനെ അതേ അർത്ഥത്തിൽ ഞങ്ങളും ആശാ വർക്കർമാരും ചേർന്ന് നേരിടും.
ബിനോയ് വിശ്വത്തിൻറെ വാക്കും പഴയ ചക്കും ഒരുപോലെയാണ്. അദ്ദേഹം പറയുന്നത് ആരും കണക്കിലെടുക്കേണ്ടതില്ല. സായ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നയാളാണ്. എലപ്പുള്ളിയിലെ മദ്യ നിർമ്മാണ കമ്പനിക്കെതിരെ പോരാടുമെന്ന് പറഞ്ഞിട്ട് സിപി.ഐയുടെ എം.എൻ. സ്മാരക മന്ദിരത്തിൽ വച്ച് തന്നെ മുഖ്യമന്ത്രി അദ്ദേഹത്തിൻറെ വായടപ്പിച്ചു. അതിന് ശേഷം പുള്ളി വാ തുറന്നിട്ടില്ല. ബിനോയ് വിശ്വത്തിൻറെ വാക്കിനെ ആരും വില കൽപ്പിക്കുന്നില്ല. ഇപ്പോഴത്തെ സി.പി.ഐക്ക് ആർജ്ജവമോ തന്റേടമോ ഇല്ല.
ആശാവർക്കർമാരുടെ സമരം പട്ടിണി കിടക്കുന്നവരുടെ സമരമാണ്. പട്ടിണി കിടക്കുന്നവരുടെ സമരത്തിന് ഒപ്പം നിൽക്കുന്നത് സമരത്തെ റാഞ്ചാനല്ല. ഇതിൽ ഒരു രാഷ്ടീയവും ഇല്ല. എല്ലാ രാഷ്ട്രീയത്തിൽ പെട്ടവരുമുണ്ട്. സർക്കാർ ഈ സമരത്തെ അനുഭാവപൂർവ്വം പരിഹരിക്കണം. സർക്കാർ വക്കീലന്മാർക്കും പി.എസ്.സി അംഗങ്ങൾക്കും വാരിക്കോരി കൊടുക്കുമ്പോൾ ഇവരെ കാണാതെ പോകരുതെന്ന് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

