ആശ സമരം: ഇടതുപക്ഷ സർക്കാരിന് അപമാനകരം - കെ. സച്ചിദാനന്ദൻ
text_fieldsതിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം ഇടതുപക്ഷ സർക്കാരിന് തികച്ചും അപമാനകരമാണെന്ന് കവി കെ. സച്ചിദാനന്ദൻ. ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. സമരത്തിന് സമ്പൂർണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. അവരുടെ സമരത്തിലെ ആവശ്യങ്ങളെല്ലാം ന്യായമാണ്. ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ നടപടികൾ എടുക്കണം. ഉചിതമായ ഒത്തുതീർപ്പിലെത്തുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നു. താൻ ആശാ പ്രവർത്തകരോടൊപ്പമാണെന്നും കെ. സച്ചിദാനന്ദൻ പ്രഖ്യാപിച്ചു.
ജനകീയ സമര നേതാക്കളും എഴുത്തുകാരും സാംസ്കരിക പ്രവർത്തകരും അടക്കമുള്ള സംഘം രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രകടനമായിട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമര പന്തലിൽ എത്തിയത്. തുടർന്ന് നടന്ന ഐക്യദാർഢ്യ സമ്മേളനം സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. കെ.പി. കണ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് ഡോ.എം.പി. മത്തായി അധ്യക്ഷത വഹിച്ചു.
ആശമാർ എന്ത് ചെയ്യണമെന്ന് മുഖ്യമന്ത്രി പറയണമെന്ന് ഡോ.എം.പി. മത്തായി ആവശ്യപ്പെട്ടു. എത്രയാൾ കൂടി മരിച്ചാൽ ഈ നാട്ടിൽ മരണം നടക്കുന്നുണ്ടെന്ന് സർക്കാർ സമ്മതിക്കും. മന്ത്രിമാരുടെ പശുക്കൾപോലും ശീതീകരിച്ച മുറികളിലാണ് ഉറങ്ങുന്നത്. സർക്കാരിലെ മന്ത്രിമാരുടെ സിംഹാസനങ്ങൾ സരുക്ഷിതമല്ലെന്ന് ഓർക്കണം. ഗാന്ധി പറഞ്ഞത് ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കണമെന്നാണ്. അജയ്യൻമാരെന്ന് വിചാരിച്ച ഭരണാധികരികൾ പലരും തറയിൽ വീണ് കിടക്കുന്നത് ജനങ്ങൾ കണ്ടിട്ടുണ്ട്. ലോകത്തെ മുഴുൻ വിറപ്പിച്ച് ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. ആശമാരെ പഞ്ചാഗ്നിമധ്യത്തിൽ തുടരാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ആസാദ്, ഡോ.കെ.ജി. താര, എൻ. സുബ്രമന്യൻ, ജോസഫ് സി. മാത്യു. ഡോ. ഡി. സുരേന്ദ്രനാഥ്, കെ. ശിവപ്രസാദ്. പ്രഫ. കുസുമം ജോസഫ്, രമ്യറോഷ്‌നി, ജോയി കൈതാരം, എം, ഷാജർഖാൻ, റജീന അഷ്‌റഫ് (നെൽ കർഷക സംരക്ഷണ സമിതി),ജോർജ് മുല്ലക്കര, സുരേഷ് കുമാർ (കരിമണൽ ഖനന വിരുദ്ധ സമിതി ), ബി. ദിലീപൻ (ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജെ.പി.എസ് ), വി.ജെ. ലാലി (നെൽകർക്ഷക സംരക്ഷണ സമിതി), ജോർജ് മാത്യു കൊടുമൺ (പത്തനംതിട്ട,ജനകീയ നേതാവ് ), എസ് ബുർഹാൻ (വിളപ്പിൽശാല ജനകീയ സമിതി), എൽ ഹരിറാം (സെക്രട്ടറി വിളപ്പിൽ), ദേശാഭിമാനി ഗോപി, പുലന്തറ മണികണ്ഠൻ, സ്വീറ്റദാസൻ( സേവ, ഗാർഹിക തൊഴിലാളി യൂനിയൻ), ജെയിംസ് കണ്ണിമല (പൊന്തൻപുഴ സമരം ), പ്രൊഫ വേണുഗോപാൽ (സ്വരാജ് ഇന്ത്യ ), അനിതാശർമ്മ (പരിസ്ഥിതി പ്രവർത്തക.), ഷീല രാഹുലൻ (പുതുപ്പള്ളി രാഘവന്റെ മകൾ ), പ്രൊഫ ഫ്രാൻസിസ് കളത്തുങ്കൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

