Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആസിയാൻ കരാർ:...

ആസിയാൻ കരാർ: പിണറായിക്കും അച്യുതാനന്ദനുമെതിരായ കേസ് ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
ആസിയാൻ കരാർ: പിണറായിക്കും അച്യുതാനന്ദനുമെതിരായ കേസ് ഹൈകോടതി റദ്ദാക്കി
cancel

കൊച്ചി: ആസിയാൻ കരാറുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ വഴി തടസ്സപ്പെടുത്തിയതിന്​ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി വി.എസ്.​ അച്യുതാനന്ദൻ, സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ്​ കാരാട്ട് എന്നിവരടക്കം നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ്​ ഹൈകോടതി റദ്ദാക്കി.

ആസിയാൻ കരാർ കേന്ദ്ര സർക്കാർ ഒപ്പുവെച്ചതിനെതിരെ 2009ൽ സി.പി.എം മനുഷ്യച്ചങ്ങല തീർത്തതിനെത്തുടർന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയെടുത്ത കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഇവർക്ക്​ പുറമെ മറ്റ്​ പ്രതികളായ മന്ത്രി വി. ശിവൻകുട്ടി, മുൻ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, മുൻമന്ത്രി പി.കെ. ശ്രീമതി, ആനത്തലവട്ടം ആനന്ദൻ, പ്രഭാത് പട്‌നായിക്, എം. വിജയകുമാർ, വി. സുരേന്ദ്രൻ പിള്ള, കടകംപള്ളി സുരേന്ദ്രൻ, സി. ജയൻബാബു എന്നിവർ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ ​ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്​. സമരത്തിന്‍റെ ഭാഗമായി സംഘം ചേർന്നത് ക്രിമിനൽ കുറ്റകൃത്യത്തിന്​ വേണ്ടിയല്ലാത്തതിനാൽ നിയമവിരുദ്ധമായ സംഘം ചേരലെന്ന കുറ്റം നിലനിൽക്കില്ലെന്ന്​ വിലയിരുത്തിയാണ്​ ഉത്തരവ്​.

2009 ഒക്ടോബർ രണ്ടിനാണ് സി.പി.എം കാസർകോടുമുതൽ തിരുവനന്തപുരംവരെ മനുഷ്യച്ചങ്ങല തീർത്ത്​ പ്രതിഷേധിച്ചത്​. രാജ്ഭവന്​ മുന്നിൽ പൊതുയോഗവും സംഘടിപ്പിച്ചു. പൊതുവഴി തടസ്സപ്പെടുത്തിയ സമരത്തിനെതിരെ നെയ്യാറ്റിൻകര പി. നാഗരാജ് നൽകിയ സ്വകാര്യ അന്യായത്തിലാണ്​ കോടതി കേസെടുത്തത്​. നിയമവിരുദ്ധ സംഘം ചേരൽ, കലാപം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഒത്തുചേരാനുള്ള അവകാശം മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നതാണെന്ന ഹരജിക്കാരുടെ വാദം ശരിവെച്ച കോടതി, സമരത്തിൽ അക്രമമോ ബലപ്രയോഗമോ ഉണ്ടായതായി പരാതിയുണ്ടായിട്ടില്ലെന്നും​ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanPinarayi Vijayan
News Summary - ASEAN Agreement: High Court quashes case against Pinarayi and Achuthanandan
Next Story