Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിക്ഷേപക സംഗമം: 6859...

നിക്ഷേപക സംഗമം: 6859 കോടിയുടെ പദ്ധതികൾ ഒരു വർഷത്തിനകം

text_fields
bookmark_border
നിക്ഷേപക സംഗമം: 6859 കോടിയുടെ പദ്ധതികൾ ഒരു വർഷത്തിനകം
cancel

കൊ​ച്ചി: ജ​നു​വ​രി​യി​ല്‍ കൊ​ച്ചി​യി​ല്‍ ന​ട​ന്ന നി​ക്ഷേ​പ​ക സം​ഗ​മ​മാ​യ അ​സെ​ന്‍ഡ് ഉ​ച്ച​കോ​ടി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച 6859.48 കോ​ടി​യു​ടെ 54 പ​ദ്ധ​തി​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം പ്രാ​വ​ർ​ത്തി​ക​മാ​കു​മെ​ന്ന്​ വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. 25,000 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ആ​രം​ഭി​ച്ചു. ഭൂ​മി ര​ജി​സ്ട്രേ​ഷ​ന്‍, കെ​ട്ടി​ട അ​നു​മ​തി, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം, വൈ​ദ്യു​തി-​ജ​ല ക​ണ​ക്​​ഷ​നു​ക​ള്‍ എ​ന്നി​വ​ക്കു​ള്ള നി​യ​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​നും അ​തു​വ​ഴി നി​ക്ഷേ​പ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കാ​നും ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ച്ച​കോ​ടി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​ക​ളി​ല്‍ 703 കോ​ടി ചെ​ല​വ് വ​രു​ന്ന 16 എ​ണ്ണം മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ലും 700 കോ​ടി ചെ​ല​വ് വ​രു​ന്ന 15 എ​ണ്ണം ആ​റു മാ​സ​ത്തി​നു​ള്ളി​ലും 5456.48 കോ​ടി ചെ​ല​വ് വ​രു​ന്ന 23 പ​ദ്ധ​തി​ക​ള്‍ ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ലും പ്രാ​വ​ര്‍ത്തി​ക​മാ​കും. മ​റ്റ് 61 പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. കോ​വി​ഡ്​ അ​ന​ന്ത​ര നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ബി​ശ്വാ​സ് മേ​ത്ത ചെ​യ​ര്‍മാ​നും വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​കെ. ഇ​ള​ങ്കോ​വ​ന്‍ വൈ​സ് ചെ​യ​ര്‍മാ​നു​മാ​യി സ്പെ​ഷ​ല്‍ ഇ​ന്‍വെ​സ്​​റ്റ്​​മെൻറ്​ പ്ര​മോ​ഷ​ന്‍ ടാ​സ്​​ക്​ ഫോ​ഴ്സി​ന് രൂ​പം ന​ല്‍കി​യ​താ​യി​ മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtEP Jayarajanascend summit kochi
Next Story