മാളിലെ ട്രോളിയിൽ കൈത്തോക്കും തിരകളും ഉപേക്ഷിച്ച നിലയിൽ
text_fieldsRepresentational Image
കളമശ്ശേരി: ഇടപ്പള്ളി ലുലു മാളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പഴക്കംചെന്ന കൈത്തോക്കും തിരകളും കണ്ടെത്തി. ശനിയാഴ്‌ച ഉച്ചക്ക് 12 ഓടെയാണ് മാളിെൻറ മുൻവശത്തെ ട്രോളി പാർക്കിങ് ഏരിയയിൽ ഇവ കണ്ടെത്തിയത്. സഞ്ചിയിൽ സൂക്ഷിച്ചിരുന്ന തോക്ക് സുരക്ഷജീവനക്കാരാണ് കണ്ടെടുത്തത്. 1964 മോഡൽ റിവോൾവറാണിതെന്ന് പൊലീസ് പറഞ്ഞു.
വയോധികനായ ഒരാൾ സഞ്ചി ട്രോളിയിൽ െവക്കുന്നത് സി.സി ടി.വി ദൃശ്യങ്ങളിൽ കണ്ടതായി പൊലീസ് പറഞ്ഞു. എന്നാൽ, ആളെ തിരിച്ചറിഞ്ഞിട്ടില്ല.
തോക്കും തിരകളും കസ്‌റ്റഡിയിലെടുത്ത കളമശ്ശേരി പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇയാൾ പോയ കാറിെൻറ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചില സമുദായ രാഷ്ട്രീയ നേതാക്കളുടെ പേരുകളടങ്ങിയ കത്തും കൂട്ടത്തിലുണ്ടായിരുന്നു.
കാറിന്‍റെ നമ്പർ ലഭിച്ചതായും സൂചനയുണ്ട്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

