തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആര്യനാട് അണിയിലക്കടവ് സ്വദേശി മിഥുന്‍റെ ഭാര്യ ആദിത്യയാണ് മരിച്ചത്. 23 വയസായിരുന്നു. ഒന്നരമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആദിത്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് അറിയുന്നതിനായി പൊലീസ് യുവതിയുടെ ഫോൺകോളുകൾ പരിശോധിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മാറ്റി.