കൊക്കയാർ: കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടൽ നാശം വിതച്ച കൊക്കയാർ മാക്കൊച്ചിയിലെ ദുരന്തത്തിൽ മരിച്ച കാഞ്ഞിരപ്പള്ളി ചേരിപ്പുറത്ത് ഫൗസിയ സിയാദ് തെൻറ പൊന്നുമക്കളെ നെഞ്ചോട് ചേർത്തു പിടിച്ചാണ് കിടന്നെതന്ന് രക്ഷാപ്രവർത്തകർ.
തെൻറ മക്കൾ അമീൻ (10), അംന (ഏഴ്), സഹോദരൻ ഫൈസലിെൻറ മക്കളായ അഫ്സാൻ, അഫിയാൻ (നാല്) എന്നിവരെയെല്ലാം മരണത്തിലും ചേർത്തുനിർത്തി. ആ കാഴ്ച കണ്ണുനിറച്ചെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ഇനി ഒരിക്കലും തിരിച്ചുവരാത്ത യാത്രയിൽ മക്കളെയും സഹോദരെൻറ മക്കളെയും കൈവിടാൻ ഫൗസിയ തയാറായില്ല.
കൊക്കയാറിൽ നിന്ന് നാലുകുട്ടികൾ അടക്കം ആറു പേരുടെ മൃതദേഹങ്ങളാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഷാജി ചിറയില്‍ (55), സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ (ഏഴ്), മകൾ അംന (ഏഴ്), കല്ലുപുരക്കൽ ഫൈസലിെൻറ മക്കളായ അഫ്‌സാര (എട്ട്), അഫിയാന്‍ (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.
പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു ഷാഹുലിനായി (ഏഴ്) തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപെട്ട ചേപ്ലാംകുന്നേൽ ആൻസി സാബുവിനെയും (50) കണ്ടുകിട്ടിയിട്ടില്ല. വെള്ളപ്പാച്ചിലിൽപെട്ട പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജിയുടെ (44) മൃതദേഹവും ലഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.