Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉത്തരേന്ത്യ തണുത്ത്​ വിറക്കുന്നു; കേരളത്തിൽ മഴ തുടരുമെന്ന്​ മുന്നറിയിപ്പ്​
cancel
Homechevron_rightNewschevron_rightKeralachevron_rightഉത്തരേന്ത്യ തണുത്ത്​...

ഉത്തരേന്ത്യ തണുത്ത്​ വിറക്കുന്നു; കേരളത്തിൽ മഴ തുടരുമെന്ന്​ മുന്നറിയിപ്പ്​

text_fields
bookmark_border


ന്യൂഡൽഹി: രാജ്യത്തെ മുനയിൽ നിർത്തി കൊടുംതണുപ്പ്​ ഉത്തരേന്ത്യയിൽ ഭീതി വിതക്കു​േമ്പാൾ ദിവസങ്ങളായി കേരളത്തിൽ കർഷ​കരെ ആശങ്കയിൽ നിർത്തുന്ന മഴ ഈ ആഴ്​ച കൂടി തുടരുമെന്ന്​ കേന്ദ്ര കാലാവസ്​ഥ വകുപ്പി​െൻറ മുന്നറിയിപ്പ്​. കേരളത്തിനൊപ്പം ദക്ഷി​േണന്ത്യൻ സംസ്​ഥാനങ്ങളിൽ ഉടനീളം മഴ തുടരും.

ഉത്തരേന്ത്യൻ സംസ്​ഥാനങ്ങളിൽ താപനില അഞ്ചു ഡിഗ്രി വരെ താ​ഴുമെന്ന്​ മാത്രമല്ല ശക്​തമായ ശീതക്കാറ്റും ആഞ്ഞുവീശുമെന്ന്​ മുന്നറിയിപ്പുണ്ട്​. പഞ്ചാബ്​, ചണ്ഡിഗഢ്​, ഡൽഹി, ഹരിയാന, രാജസ്​ഥാൻ, ഉത്തർ പ്രദേശ്​ സംസ്​ഥാനങ്ങളിൽ തണുപ്പ്​ രണ്ടു ഡിഗ്രി വരെ താഴും. അടുത്ത മൂന്നു നാല്​ ദിവസങ്ങളിൽ കൊടുംമഞ്ഞും നഗര- ഗ്രാമങ്ങളെ വിഴുങ്ങും.

കഴിഞ്ഞ ദിവസങ്ങളിൽ കശ്​മീർ, ലഡാക്ക്​, ഹിമാചൽ പ്രദേശ്​ മേഖലകളിൽ കനത്ത മഞ്ഞുവീഴ്​ച ദുരിതം വിതക്കുകയാണ്​. മറ്റിടങ്ങളിലും ജനുവരി വരെ സമാന സാഹചര്യം തുടരു​െമന്നാണ്​ കാലാവസ്​ഥ വകുപ്പി​െൻറ മു​ന്നറിയിപ്പ്​.

കേരളം ഉൾ​െപടെ ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളിൽ തണുപ്പിനെക്കാൾ മഴയാകും വില്ലനാകുകയെന്ന സൂചനയും അധികൃതർ നൽകുന്നുണ്ട്​. ശ്രീലങ്കൻ തീരത്ത്​ രൂപപ്പെട്ട ചുഴലിക്കാറ്റാണ്​ ബംഗാൾ കടലിൽ ന്യൂനമർദമായും കേരളത്തിൽ മഴയായും രൂപമെടുക്കുന്നത്​.

ഈ ആഴ്​ച അവസാന ദിവസം വരെ കേരളത്തിനു പുറമെ തമിഴ്​നാട്​, പുതുച്ചേരി, മാഹി എന്നിവിടങ്ങളിൽ മഴ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rainsouth India
News Summary - As north India braces for cold wave, widespread rain forecast for Tamil Nadu & Kerala this week
Next Story