Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡിൽ സംസ്ഥാനത്ത്​...

കോവിഡിൽ സംസ്ഥാനത്ത്​ പൂട്ടിയത്​​​ 3500 വ്യാപാര സ്ഥാപനങ്ങൾ

text_fields
bookmark_border
കോവിഡിൽ സംസ്ഥാനത്ത്​ പൂട്ടിയത്​​​ 3500 വ്യാപാര സ്ഥാപനങ്ങൾ
cancel

തൊടുപുഴ: കോവിഡ്​ വ്യാപനവും ലോക്​ഡൗൺ നിയന്ത്രണങ്ങളും സൃഷ്​ടിച്ച പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാനാവാതെ ഒന്നരവർഷത്തിനിടെ സംസ്ഥാനത്ത്​ പൂട്ടിപ്പോയത്​ 3500ഒാളം വ്യാപാര സ്ഥാപനങ്ങൾ. ജി.എസ്​.ടി രജിസ്​​ട്രേഷനുള്ളവയുടെ കണക്ക്​ മാത്രമാണിത്​. രജിസ്​ട്രേഷൻ പരിധിയിൽ വരാത്തതും ഗ്രാമീണമേഖലകളിലുള്ളവയും ഉൾപ്പെടുത്തിയാൽ പ്രവർത്തനം നിലച്ചവയുടെ എണ്ണം ഇനിയും കൂടും.

പ്രതിവർഷം 40 ലക്ഷം രൂപക്ക്​ മുകളിൽ വിറ്റുവരവുള്ളവർക്കാണ്​ ജി.എസ്​.ടി നിർബന്ധം. ഇൗ വിഭാഗത്തിൽ വരുന്ന ചെറുകിട വ്യാപാരികളാണ്​ കോവിഡ്​ പ്രതിസന്ധിയിൽ ന​െട്ടല്ലൊടിഞ്ഞ്​ സ്ഥാപനങ്ങൾ പൂട്ടിയത്​. സ്​റ്റേഷനറി, തുണിക്കടകൾ, പലവ്യഞ്​ജന വിൽപനകേന്ദ്രങ്ങൾ, സ്വർണക്കടകൾ, ചെരുപ്പ്​ കടകൾ, ഗൃഹോപകരണ വിൽപനശാലകൾ തുടങ്ങിയവ ഇതിൽപെടും. കച്ചവടം ഇല്ലാതായതോടെ പതിനായിരത്തിലധികംപേർ തൊഴിൽ രഹിതരായതായാണ്​ കണക്ക്​.

മാസങ്ങളോളം സ്ഥാപനം അടച്ചിടേണ്ടിവന്നപ്പോൾ സംസ്ഥാനത്തൊട്ടാകെ ടൺകണക്കിന്​ ഉൽപന്നങ്ങൾ ഉപയോഗശൂന്യമായി. 28 ശതമാനം വരെ ജി.എസ്​.ടി അടച്ച്​ വാങ്ങിവെച്ച സാധനങ്ങൾ വിറ്റഴിക്കാനാവാതെ കോടികളുടെ നഷ്​ടമാണ്​ വ്യാപാരികൾക്കുണ്ടായത്​. സമ്പൂർണ ലോക്ഡൗൺകാലത്ത്​ അടച്ചിട്ട ബേക്കറികളിലടക്കം വൻതോതിൽ ഭക്ഷ്യവസ്​തുക്കൾ നശിച്ചിട്ടുണ്ട്​. ബാങ്ക്​ വായ്​പയെടുത്ത്​ കച്ചവടം തുടങ്ങിയവർ പലരും വീട്ടുചെലവിനുപോലും വരുമാനമില്ലാതെ കടക്കെണിയിലേക്ക്​ നീങ്ങിയതോടെയാണ്​ സ്ഥാപനം പൂട്ടാൻ നിർബന്ധിതരായത്​. അടച്ചിട്ട സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നത്​ പിന്നെയും സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നതിനാൽ ചിലർ ആ വഴിക്ക്​ തിരിഞ്ഞില്ല.

ജി.എസ്​.ടി അടച്ച്​ വിൽപനക്കെത്തിച്ച ഉൽപന്നങ്ങൾ നശിച്ചുപോകു​േമ്പാൾ വീണ്ടും വാങ്ങേണ്ടിവരുന്നതിനാൽ സർക്കാറിന്​ നികുതി വരുമാനം വർധിക്കുമെന്നല്ലാതെ തങ്ങൾക്ക്​ ഒരു നേട്ടവുമില്ലെന്ന്​ വ്യാപാരികൾ പറയുന്നു.

പതിനായിരക്കണക്കിന്​ കടകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്​. പ്രവർത്തനമില്ലെങ്കിലും ചില വ്യാപാരികൾ തൊഴിലാളികളെ ഒഴിവാക്കാൻ കഴിയാത്തതിനാൽ ചെറിയ തോതിൽ ശമ്പളം കൊടുത്ത്​ നിലനിർത്തുന്നുണ്ട്​. സംസ്ഥാനത്തെ ഒന്നരലക്ഷത്തിലധികം വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണെന്നും സർക്കാർ ഇവരുടെ പ്രശ്​നങ്ങൾ പഠിച്ച്​ പ്രത്യേക പാക്കേജ്​ പ്രഖ്യാപിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്​സര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19businesses
News Summary - As many as 3,500 businesses were shut down in the state during the Covid crisis
Next Story