നിലമ്പൂരിൽ പി.വി. അൻവറിന് ഒരു ചലനവും ഉണ്ടാക്കാനാവില്ല; ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരങ്ങൾ ആയിരിക്കും -സണ്ണി ജോസഫ്
text_fieldsനിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന് ഒരു ചലനവും ഉണ്ടാക്കാനാവില്ലെന്നും ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരങ്ങൾ ആയിരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എൽ.എ. തികഞ്ഞ വിജയപ്രതിക്ഷയുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ നിലമ്പൂർ സന്ദർശനം ആത്മവിശ്വാസം ഇരട്ടിയാക്കി. എല്ലാ ഘടകങ്ങളും യു.ഡി.എഫിന് അനുകൂലവും സർക്കാറിനെതിരുമാണ്. യു.ഡി.എഫിന് ഒരു ആശങ്കയുമില്ല. വോട്ടെണ്ണുമ്പോൾ അത് മാധ്യമങ്ങൾക്ക് ബോധ്യപ്പെടും.
പാലക്കാടിന് സമാനമായ വിജയം യു.ഡി.എഫിന് നിലമ്പൂരിൽ ഉണ്ടാകും. നിലമ്പൂർ തെരഞ്ഞെടുപ്പിൽ പി.വി. അൻവർ ഒരു ഫാക്ടറല്ല. അദ്ദേഹം എന്തിനാണ് രാജിവെച്ചത്?. രാജിവെച്ചപ്പോൾ ഇനി മത്സരിക്കില്ലെന്ന് പറഞ്ഞില്ലെ?. എന്തെല്ലാം നിലപാടുകളാണ് അദ്ദേഹം മാറ്റി പറയുന്നത്.
ചേലക്കരയിൽ പി.വി. അൻവറിന്‍റെ സ്ഥാനാർഥി മത്സരിച്ചല്ലോ?. എന്തു ചലനമാണ് ഉണ്ടാക്കിയത്?. കേരളത്തിൽ എൽ.ഡി.എഫിനും അവരുടെ സർക്കാറിനും നിയമസഭക്കകത്തും പുറത്തും എതിരായി നിൽക്കുന്ന രാഷ്ട്രീയ ശക്തി യു.ഡി.എഫാണ്. അത് ജനങ്ങൾക്ക് നന്നായി അറിയാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

