Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഡി.പി.ഐയെയല്ല,...

എസ്.ഡി.പി.ഐയെയല്ല, തനിക്ക് വിശ്വാസം കുഞ്ഞാലിക്കുട്ടിയെ -ആര്യാടൻ

text_fields
bookmark_border
എസ്.ഡി.പി.ഐയെയല്ല, തനിക്ക് വിശ്വാസം കുഞ്ഞാലിക്കുട്ടിയെ -ആര്യാടൻ
cancel

മലപ്പുറം: എസ്.ഡി.പി.ഐയെയല്ല പി.കെ. കുഞ്ഞാലിക്കുട്ടിയെയാണ് തനിക്ക് വിശ്വാസമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യ ാടൻ മുഹമ്മദ്. വിശ്വസിക്കാൻ പറ്റാത്തവരാണ് എസ്.ഡി.പി.ഐക്കാർ. അവർ ഇനിയും പല പ്രചാരണങ്ങളും നടത്തും.

അവിചാരിതമായി കണ്ടതാണ്. കോൺഗ്രസ് പോയിട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവേ ആര്യാടൻ വ്യക്തമാക്കി.

യാത്ര ചെയ്യുമ്പോൾ ഗസ്​റ്റ്​ ഹൗസുകളിൽ മൂത്രമൊഴിക്കാൻ കയറുന്ന ശീലം തനിക്കുണ്ട്. വരാന്തയിലോ മറ്റോ വെച്ച് പലരെയും കാണും. കൊണ്ടോട്ടിയിലെ ഗസ്​റ്റ്​ ഹൗസിൽ എന്തിനാണ് പോയതെന്ന് കുഞ്ഞാലിക്കുട്ടിക്കേ അറിയൂ. ഇതുകൊണ്ടൊന്നും ലീഗ് സ്ഥാനാർഥിക്കുള്ള കോൺഗ്രസ് വോട്ട് നഷ്​ടമാക്കാൻ കഴിയില്ല. സ്ത്രീകളെയടക്കം നന്നായി പരിഗണിക്കുന്ന ലീഗ് ഒരുപാട് മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aryadan muhammedkerala newssdpimalayalam news
News Summary - aryadan muhammed- kerala news
Next Story