Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകത്ത്​ വ്യാജം...

കത്ത്​ വ്യാജം തന്നെയെന്ന മൊഴിയിലുറച്ച്​ ആര്യാ രാജേന്ദ്രൻ

text_fields
bookmark_border
Arya Rajendran, trivandrum corporation
cancel

തിരുവനന്തപുരം: ശിപാര്‍ശക്കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച്​ രേഖപ്പെടുത്തി. അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്​.പി ജലീൽ തോട്ടത്തിലാണ്​ മൊഴിയെടുത്തത്​. മേയറുടെ ഓഫിസ് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. തന്‍റെ ലെറ്റർഹെഡ്​ ദുരുപയോഗം ചെയ്​തെന്നും കത്തെഴുതാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ചിന്‍റെ​ പ്രാഥമിക പരിശോധന നടത്തിയ​പ്പോൾ മൊഴി നൽകിയിരുന്നു. ഇതേ മൊഴിയാണ്​ ആവർത്തിച്ചത്​.

നേരത്തേതന്നെ തനിക്കെതിരെ രാഷ്ട്രീയനീക്കങ്ങളുണ്ടായിരുന്നെന്നും അതിന്‍റെ ഭാഗമായാണ്​ ഈ കത്തെന്ന സംശയവും മേയർ പ്രകടിപ്പിച്ചു. ഡൽഹിയിൽ പോയ സമയത്താണ്​ കത്ത്​ പുറത്തു​വന്നത്​. ഇത്തരത്തിൽ കത്തയക്കുന്ന കീഴ്വഴക്കങ്ങളില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരമൊരു കത്ത്​ തയാറാക്കിയിട്ടില്ലെന്ന മൊഴിയാണ്​ ഓഫിസിലുള്ളവരും നൽകിയത്​.

പ്രാഥമിക പരിശോധന സമയത്ത്​ ശിപാർശക്കത്ത് വ്യാജമെന്ന ആര്യാ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശിപാർശ ചെയ്തത്. അതിന്‍റെ അടിസ്ഥാനത്തിലാണ്​ വിശദമായ മൊഴി രേഖപ്പെടുത്തിയത്​. വരുംദിവസങ്ങളിൽ ശാസ്ത്രീയ തെളിവുകളും ശേഖരിക്കും. കത്തിന്റെ ഒറിജിനൽ ഇതുവരെയും കണ്ടെത്താൻ കഴിയാത്തതിനാലാണ്‌ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത്‌.

സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്​ കോർപറേഷനിൽ തന്നെ തയാറാക്കിയിരിക്കാമെന്ന നിഗമനമാണ്​ അന്വേഷണ സംഘത്തിനുള്ളത്​​. ആരു തയാറാക്കി വാട്സ്ആപിലേക്ക് അയച്ചെന്ന കണ്ടെത്താനായാണ്​ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നത്​. അന്വേഷണം വൈകിയതിനാൽ പല പ്രധാന തെളിവുകളും ഇതിനകം നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.

കത്തിന്റെ ഉറവിടം കണ്ടെത്തിയാലേ വ്യാജമാണോയെന്ന് ഉറപ്പിക്കാനാകൂ. നിലവില്‍ ലഭിച്ച പകര്‍പ്പിന്റെ ഒരുവശത്ത് പേപ്പറുകള്‍ കൂട്ടിക്കെട്ടാനായി പേപ്പര്‍പഞ്ചര്‍ ഉപയോഗിച്ച് ദ്വാരമിട്ട അടയാളമുണ്ട്. അത്​ മേയറുടെ ഏതെങ്കിലും പഴയ ലെറ്റര്‍പാഡിന്റെ പകര്‍പ്പെടുത്തതാണോയെന്ന സംശയവുമുണ്ട്​. പഴയ ലെറ്റര്‍പാഡിന്റെ പകര്‍പ്പെടുത്ത് പുതിയവിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യതയായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നത്. വരും ദിവസങ്ങളിൽ സി.പി.എം. ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി വീണ്ടുമെടുക്കും. കോടതി അനുമതിയോടെ ഹാര്‍ഡ് ഡിസ്‌കുകള്‍ ഫോറന്‍സിക് പരിശോധനക്ക്​ അയക്കാനാണ്​ നീക്കം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arya Rajendran
News Summary - Arya rajendran statement record in crime branch
Next Story