കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടു. സെക്രട്ടേറിയറ്റിന് സമീപം അരുൺ എടുത്തുനൽകിയ ഫ്ലാറ്റിലാണ് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർ ഗൂഢാലോചന നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കസ്റ്റംസ് നേരേത്ത കണ്ടെത്തിയിരുന്നു. ഇതിെൻറ വിശദാംശങ്ങളാണ് ഇ പ്രധാനമായും ചോദിച്ചത്. പ്രതികളുമായി മുമ്പ് ബന്ധമുണ്ടായിട്ടുണ്ടോ എന്നും ഇവരെ എങ്ങനെയാണ് പരിചയപ്പെട്ടതെന്നും ചോദിച്ചറിഞ്ഞു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് എടുത്തുനൽകാൻ സഹായം നൽകിയതെന്ന വിശദീകരണമാണ് അരുൺ നൽകിയത്.
മുമ്പ് എപ്പോഴൊക്കെ ഇവർ തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന ഫോൺ രേഖകളടക്കം പരിശോധിക്കുന്നുണ്ട്.