കൃത്രിമ ഗർഭധാരണം: അണ്ഡം സൂക്ഷിക്കാൻ അനുമതിതേടി ട്രാൻസ്ജെൻഡറിന്റെ ഹരജി
text_fieldsകൊച്ചി: കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതി തേടി ട്രാൻസ്ജെൻഡറിന്റെ ഹരജി. അണ്ഡമെടുത്ത് സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഫെർട്ടിലിറ്റി ക്ലിനിക്കിനെ സമീപിച്ചെങ്കിലും നിയമം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരസിച്ചതിനെത്തുടർന്ന് തിരുവനന്തപുരം സ്വദേശിയായ 28 കാരനാണ് ഹരജി നൽകിയത്.
ട്രാൻസ്ജെൻഡർമാർക്ക് കൃത്രിമ ഗർഭധാരണത്തിന് അനുമതി നിഷേധിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടിവ് ടെക്നോളജി നിയമത്തിലെയും ചട്ടത്തിലെയും വ്യവസ്ഥകൾ റദ്ദാക്കണമെന്നടക്കം ഹരജിയിൽ ആവശ്യപ്പെട്ടു.
അതേസമയം, അവിവാഹിതനായ പുരുഷനും ട്രാൻസ്ജെൻഡർമാർക്കും കൃത്രിമ ഗർഭധാരണത്തിന് അനുവാദം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സത്യവാങ്മൂലം നൽകി. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഹരജി ഡിസംബർ ഒന്നിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

