അർത്തുങ്കൽ തുറമുഖം: കേന്ദ്രം ഉന്നതതല യോഗം വിളിച്ചു
text_fieldsന്യൂഡൽഹി: അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖ നിർമാണം വൈകുന്നത് സംസ്ഥാന സര്‍ക്കാറിെൻറ മെല്ലെപ്പോക്ക് കാരണമെന്ന് കേന്ദ്രം. 2017 ജനുവരിയില്‍ നിർമാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് പദ്ധതി. എന്നാൽ, സംസ്ഥാന സര്‍ക്കാറിെൻറ ഉപേക്ഷമൂലം പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു. നിർമാണത്തിെൻറ 30 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. ഇതേ തുടർന്ന് അഴീക്കൽ, തോട്ടപ്പള്ളി, അർത്തുങ്കൽ തുറമുഖങ്ങളുടെ നിർമാണം വൈകുന്ന വിഷയം ചർച്ചചെയ്യാൻ കേന്ദ്ര മത്സ്യബന്ധന മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ വിഡിയോഗ്രഫി അടക്കമുള്ള ഡിജിറ്റൽ രേഖകളോടെ മന്ത്രാലയത്തിന് സമർപ്പിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോടെയാണ് തുറമുഖം നിർമിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിക്ക് 49 കോടി രൂപയാണ് ആദ്യം വകയിരുത്തിയത്. പദ്ധതി വൈകുന്നത് സംബന്ധിച്ചു കെ.സി. വേണുഗോപാൽ വിഷയം പാർലമെൻറിൽ ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് റിപ്പോർട്ട് തേടി. എന്നാൽ, സര്‍ക്കാര്‍ കൃത്യമായ മറുപടി കേന്ദ്രത്തിനു നല്‍കിയില്ല. ഇതോടൊപ്പം പദ്ധതി പൂര്‍ത്തീകരണത്തിനുള്ള സമയം നീട്ടിക്കിട്ടുന്നതിന് ശിപാർശ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. ഈ കത്തിനും സര്‍ക്കാര്‍ മറുപടി നല്‍കിയത് രണ്ടു മാസം കഴിഞ്ഞാണെന്ന് വേണുഗോപാൽ ആരോപിക്കുന്നു.
സാേങ്കതിക വിദഗ്ധെൻറ ശിപാര്‍ശകള്‍കൂടി ഉള്‍ക്കൊള്ളിച്ച് പുതുക്കിയ പദ്ധതി സമർപ്പിക്കാമെന്നും അതുവരെ കാത്തിരിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ, മൂന്നു മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്കാന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
