Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർട്ട്​ അറ്റാക്ക്​:...

ആർട്ട്​ അറ്റാക്ക്​: പ്രതിഷേധത്തെരുവായി കോഴിക്കോട് VIDEO

text_fields
bookmark_border
ആർട്ട്​ അറ്റാക്ക്​: പ്രതിഷേധത്തെരുവായി കോഴിക്കോട് VIDEO
cancel

കോഴിക്കോട്​: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാകാരന്മാർ നടത്തിയ ‘ആർട്ട്​ അറ്റാക്ക്’​ നഗരത്തെ പ്രതിഷേധത്തെരുവാക്കി മാറ്റി. നിറഞ്ഞ യുവത്വത്തിന്‍റെ ‘ആസാദി’ മുദ്രാവാക്യങ്ങൾ കൊണ്ട്​ അന്തരീക്ഷം മുഖരിതമായി. എഴുന്നേറ്റുനിന്ന്​ ഉറക്കെ സംസാരിക്കൂ എന്ന്​ വിളിച്ചുപറയുന്ന പ്ലക്കാർഡുകളുമായാണ്​ യുവത തെരുവിലിറങ്ങിയത്​. സോഷ്യൽ മീഡിയയിലെ ആഹ്വാനപ്രകാരമാണ്​​ നൂറുകണക്കിന്​ പേർ​ പ്രതിഷേധവുമായി രംഗത്തെത്തിയത്​. മാനാഞ്ചിറ മൈതാനത്ത്​ ഒത്തുകൂടിയ കലാകാരന്മാർ വിവിധതരത്തിൽ പ്രതിഷേധസമരങ്ങൾ സംഘടിപ്പിച്ചു.

ചരിത്രത്തി​െല പശുവാണ്​ പാൽ തരുന്നതെന്നും വർത്തമാനത്തിൽ പശ​ു ചോര ചിന്തുകയാണെന്നും ദേഹത്ത്​ എഴുതിയ കലാകാരന്മാർ എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരാണെന്ന്​ മുദ്രാവാക്യം വിളിച്ചു. ചോരയുടെ ചുവപ്പി​ന്​ ജീവ​ന്‍റെ വിലയുണ്ടെന്ന്​ വിളിച്ചു പറഞ്ഞ്​ തലയിലൂടെ ചുവപ്പു ചായമൊഴിച്ചു. ആരാണ്​ പ്രതി​േഷധിക്കുന്നതെന്ന്​ വസ്​ത്രം കണ്ട്​ തിരിച്ചറിയ​ാമെന്ന മോദിയുടെ പരാമർ​ശത്തിന്​ മറുപടിയായി ഇന്ത്യ പൗരത്വ നിയമത്തെ എതിർക്കുന്നുവെന്ന്​ എഴുതിയ മുണ്ട്​ ഉയർത്തിപ്പിടിച്ചു.

ബാൻഡ്​​ മേളത്തോടുകൂടിയാണ്​ പ്രതിഷേധറാലി തുടങ്ങിയത്​. തലയിൽ കൊമ്പുവെച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​​​െൻറ വേഷത്തിലാണ്​ ഒരാൾ റാലിയിൽ പ​െങ്കടുത്തത്​. മുസ്​ലിംകൾക്കും ജീവിക്കണം, മോദി വേണ്ട, അമിത്​ ഷാ വേണ്ട, ആർ.എസ്​.എസ്​ വേണ്ട എന്നിങ്ങനെ വിവിധ മുദ്രാവാക്യങ്ങൾ നിറച്ച പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച്​ അവർ മാനാഞ്ചിറ സ്​ക്വയറിൽനിന്ന്​ കടപ്പുറത്തേക്ക്​ മാർച്ച്​ നടത്തി.

സിനിമാപ്രവർത്തകരായ സകരിയ്യ, മുഹ്​സിൻ പെരാരി, ഷറഫു, സുഹാസ്​, ഷെമീം, അനീഷ്​ നാടോടി, റെനി ​െഎലിൻ, സാഹിത്യകാരൻ പി.കെ. പാറക്കടവ്​, റഹീസ്​ ഹിദായ തുടങ്ങിയവർ റാലിയിൽ പ​െങ്കടുത്തു. ജെ.എൻ.യുവി​െല വിദ്യാർഥികളും റാലിയിൽ ചേർന്നിരുന്നു. ബീച്ച്​ ഒാപൺ സ്​റ്റേജിനു​ സമീപം അവസാനിച്ച റാലിക്കുശേഷം കലാകാരന്മാർ ചുറ്റും ബാരിക്കേഡുകൾകൊണ്ട്​ പ്രതീകാത്മക ജയിലറ തീർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAA protestArt Attack
News Summary - Art Attack protest against caa-npr-kerala news
Next Story