Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടന്‍ തോക്കും...

നാടന്‍ തോക്കും കാട്ടുപന്നിയിറച്ചിയുമായി പിടിയില്‍

text_fields
bookmark_border
സൈമൺ  ജോസഫ്
cancel
camera_alt

സൈമൺ

ജോസഫ്

ശ്രീ​ക​ണ്ഠ​പു​രം: വ​ന​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് സ്ഥി​രം നാ​യാ​ട്ടു ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി പ​യ്യാ​വൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പ​യ്യാ​വൂ​ര്‍ ഷി​മോ​ഗ ന​റു​ക്കും​ചീ​ത്ത​യി​ലെ മാ​ളി​യേ​ക്ക​ല്‍ സൈ​മ​ണ്‍ ജോ​സ​ഫ് എ​ന്ന ബാ​ബു​വി​നെ (52)യാ​ണ് പ​യ്യാ​വൂ​ര്‍ എ​സ്.​ഐ കെ.​ഷ​റ​ഫു​ദീ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ട്ടു​പ​ന്നി ഉ​ള്‍പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി സൈ​മ​ണ്‍ ജോ​സ​ഫ് വ​ന്‍ വി​ല​ക്ക് ഇ​റ​ച്ചി വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സി​ന് നേ​ര​ത്തേ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

പ​ല​ത​വ​ണ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വേ​ട്ട​യാ​ടി​യ കാ​ട്ടു​പ​ന്നി​യി​റ​ച്ചി വി​ൽപ​ന ന​ട​ത്താ​ന്‍ ഒ​രു​ങ്ങു​ന്നു​ണ്ടെ​ന്ന വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ചു. ഫോ​ണി​ല്‍ ആ​ളു​ക​ളെ ബ​ന്ധ​പ്പെ​ട്ടാ​ണ് വി​ല്‍പ​ന ന​ട​ത്താ​റു​ള്ള​ത്. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍ന്ന് പൊ​ലീ​സ് വീ​ട് വ​ള​യു​ക​യാ​യി​രു​ന്നു.

കാ​ട്ടു​പ​ന്നി​യി​റ​ച്ചി​യു​മാ​യി ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച സൈ​മ​ണെ സാ​ഹ​സി​ക​മാ​യി കീ​ഴ്‌​പ്പെ​ടു​ത്തിയെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഒ​രു നാ​ട​ന്‍ തോ​ക്കും അ​ഞ്ച് തി​ര​ക​ളും മൂ​ന്ന് കി​ലോ കാ​ട്ടു​പ​ന്നി​യി​റ​ച്ചി​യും വീ​ട്ടി​ല്‍നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

കേ​സ് വ​നം​വ​കു​പ്പി​ന് കൈ​മാ​റും. എ.​എ​സ്.​ഐ​മാ​രാ​യ എം.​ആ​ര്‍. രാ​ജീ​വ്, അ​ബ്ദു​ൽ​മു​ത്ത​ലി​ബ്, സി.​പി.​ഒ ഡി​ബോ​ണ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsGunKannur NewsWild Boar Meat
News Summary - Arrested with local gun and wild boar meat
Next Story